ETV Bharat / bharat

ദുരിതപ്പെയ്‌ത്തില്‍ തെലങ്കാനയ്ക്ക് അയ്യായിരം കോടിയിലധികം രൂപയുടെ നാശനഷ്‌ടം; കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍ - Telangana Reveals loss due to rain

തെലങ്കാനയില്‍ പെയ്‌ത മഴയില്‍ 5438 കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു.

TELANGANA HEAVY RAIN HAVOC  TELANGANA GOVERNMENT RAIN  തെലങ്കാന മഴക്കെടുതി  തെലങ്കാന സര്‍ക്കാര്‍ രേവന്ത് റെഡ്ഡി
Telangana Rain (ANI)
author img

By ANI

Published : Sep 3, 2024, 10:31 AM IST

Updated : Sep 3, 2024, 10:46 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌ത മഴയില്‍ 5438 കോടി രൂപയുടെ നാശ നഷ്‌ടമുണ്ടായതായി തെലങ്കാന സര്‍ക്കാര്‍. 21 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്തായി മഴക്കെടുതി മൂലം മരിച്ചത്. റോഡ്‌സ് ആന്‍ഡ് ബിൽഡിങ് ഡിപ്പാർട്ട്‌മെന്‍റിന് 2,362 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായി സിഎം ഓഫിസ് തിങ്കളാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.

ഇലക്‌ട്രിക്കൽ ഇൻസ്റ്റാളേഷനില്‍ 175 കോടി രൂപയുടെ നാശ നഷ്‌ടമാണ് ഊർജവകുപ്പ് കണക്കാക്കിയിരിക്കുന്നത്. 415 കോടിയുടെ വിളനാശമുണ്ടായി. 629 കോടി രൂപയുടെ നാശ നഷ്‌ടമാണ് ജലസേചന വകുപ്പ് കണക്കാക്കിയത്.

കൂടാതെ പഞ്ചായത്തീരാജ് & ഗ്രാമവികസനത്തിന് 170 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കൽ, ആരോഗ്യ വകുപ്പ് - 12 കോടി, മൃഗസംരക്ഷണ വകുപ്പ് - 25 കോടി, മുനിസിപ്പൽ ഭരണത്തിന് 1150 കോടി രൂപയുടെ നഷ്‌ടവും പൊതു സ്വത്തുക്കൾക്ക് 500 കോടി രൂപയുടെ നാശ നഷ്‌ടവുമുണ്ടായി.

മഴയെത്തുടര്‍ന്ന് 110 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും 4000-ത്തില്‍ അധികം ആളുകളെ ഈ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റുകയും ചെയ്‌തു. അതേസമയം, തെലങ്കാനയിലെ ഖമ്മം പ്രകാശ് നഗറിൽ മൂന്നേരു നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെ തുടരുകയാണ്. ദുരന്ത ബാധിത പ്രദേശത്ത് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്ന് സന്ദര്‍ശനം നടത്തും. ഖമ്മം, മഹബൂബാബാദ് ജില്ലകളായിരിക്കും മുഖ്യമന്ത്രി സന്ദർശിക്കുക.

Also Read: അസ്‌ന ചുഴലിക്കാറ്റും ന്യൂനമർദ പാത്തിയും; സംസ്ഥാനത്ത് സെപ്‌റ്റംബർ 4 വരെ ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്

Last Updated : Sep 3, 2024, 10:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.