ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും ദുരഭിമാന കൊല. രംഗറെഡി ഇബ്രാഹിംപട്ടണം സ്വദേശിയും വനിതാ കോൺസ്റ്റബിളുമായ നാഗമണിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഹയാത്നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ഇവര്‍ ഡ്യൂട്ടിക്ക് പോകുന്ന വഴി ഇളയ സഹോദരന്‍ ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. റായപ്പോളിനും എൻഡ്ലഗുഡയ്ക്കും മധ്യേ വണ്ടി തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത്‌വച്ച് തന്നെ യുവതി കൊല്ലപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പത്ത് മാസം മുമ്പ് ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ നാഗമണി, കഴിഞ്ഞ മാസമാണ് അന്യജാതിയില്‍പ്പെട്ട ശ്രീകാന്ത് എന്ന യുവാവിനെ പുനർവിവാഹം ചെയ്യുന്നത്. ഇതില്‍ പ്രകോപിതനായ ഇളയ സഹോദരൻ പരമേശ് യുവതിയെ പിന്തുടരുകയും കാറില്‍ ഇടിച്ചിട്ട ശേഷം വടി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്‌ടർ സത്യനാരായണ പറഞ്ഞു.
എട്ടുവർഷത്തെ പ്രണയം വിവാഹവും
യുവതിയും ഭർത്താവ് ശ്രീകാന്തും എട്ടുവർഷമായി പ്രണയത്തിലായിരുന്നു. വിവാഹ മോചനം നേടിയ ശേഷം നവംബർ ഒന്നിന് യാദഗിരിഗുട്ട ക്ഷേത്രത്തിൽവെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. 2021ലാണ് നാഗമണിക്ക് പൊലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിക്കുന്നത്. 'ഒരു പൊലീസുകാരിയാകണമെന്ന ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. അവളുടെ സുരക്ഷയെ ഭയന്നാണ് പൊലീസ് ജോലി എന്ന തീരുമാനത്തിലെത്തുന്നത്. നാഗമണിയുടെ കുടുംബത്തില്‍ നിന്നും ഭീഷണിയുണ്ടായിരുന്നതായും' ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നതിന് മുമ്പ് തൻ്റെ ഇളയ സഹോദരൻ തന്നെ പിന്തുടരുകയാണെന്ന് നാഗമണി, ഭര്‍ത്താവ് ശ്രീകാന്തിനെ അറിയിച്ചിരുന്നു. തന്നെകൊണ്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുൻപേ നാഗമണി കൊല്ലപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും അധികൃതർ വേണ്ട രീതിയില്‍ സഹായിച്ചില്ല എന്നാരോപിച്ച് ശ്രീകാന്തിൻ്റെ കുടുംബം ഇബ്രാഹിംപട്ടണം പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചു.
അതേസമയം, സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഇളയ സഹോദൻ പരമേശിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്.
Read More: കർഷക സംഘടനകളുടെ മാർച്ച്; ഡൽഹിയിൽ വന്‍ സുരക്ഷാ സന്നാഹം