ETV Bharat / bharat

വിവാഹാഭ്യര്‍ഥന നിരസിച്ചു; സ്‌കൂളിലെത്തി അധ്യാപികയുടെ കഴുത്തറുത്തു, യുവാവ് അറസ്റ്റില്‍ - TEACHER MURDERED IN THE STAFF ROOM

വിദ്യാര്‍ഥികളുടെ മുമ്പില്‍ വച്ച് അധ്യാപികയുടെ കഴുത്തറുത്ത യുവാവ് അറസ്റ്റില്‍. പ്രണയം നിരസിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവം തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍.

TEACHER Stabbed To Death  GOVT SCHOOL TEACHER MURDERED TAMIL  അധ്യാപികയെ കഴുത്തറുത്ത് കൊന്നു  Teacher Killed In Tamil Nadu
Accuse Madan And Victim Ramani (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 20, 2024, 3:51 PM IST

തമിഴ്‌നാട്: തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. മല്ലിപട്ടണം സർക്കാർ സ്‌കൂളിലെ അധ്യാപിക രമണിയാണ് (26) കൊല്ലപ്പെട്ടത്. ചിന്നമണൈ സ്വദേശി മാധനാണ് (30) അറസ്റ്റിലായത്.

ഇന്ന് (നവംബര്‍ 20) ഉച്ചയോടെയാണ് സംഭവം. വിവാഹാഭ്യര്‍ഥന നിരസിച്ച രമണിയെ സ്‌കൂളിലെ സ്റ്റാഫ് റൂമിൽവച്ച് യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിനിടെ കൈയില്‍ കരുതിയ കത്തി കൊണ്ട് യുവാവ് അധ്യാപികയുടെ കഴുത്തറുത്തു. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയെ പട്ടുക്കോട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അധ്യാപകർക്കെതിരായ അതിക്രമങ്ങൾ തടയണമെന്നും ഇത്തരം സംഭവങ്ങള്‍ അസഹനീയമാണെന്നും വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് തൻ്റെ എക്‌സ് പേജിൽ കുറിച്ചു. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പാണ് രമണി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.

Read More: വിവാഹത്തില്‍ നിന്നും വീട്ടുകാര്‍ പിന്മാറി; 16-കാരിയുടെ കഴുത്തറുത്ത് തലയുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍ - KODAGU MURDER CASE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.