ETV Bharat / bharat

സിപിഐ നേതാവും എംപിയുമായ എം സെല്‍വരാജ് അന്തരിച്ചു - MP M Selvaraj Passed Away - MP M SELVARAJ PASSED AWAY

തമിഴ്‌നാട്ടിലെ സിപിഐ നേതാവ് എം സെല്‍വരാജ് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖ ബാധിതനായി എംപിക്ക് ശ്വാസതടസമുണ്ടാകുകയായിരുന്നു. പുലര്‍ച്ചെ 2 മണിയോടെയാണ് അന്ത്യം.

TAMIL NADU MP M SELVARAJ  NAGAPATTINAM MP DIED  എംപി എം സെല്‍വരാജ് അന്തരിച്ചു  നാഗപ്പട്ടണം എംപി സെല്‍വരാജ്
MP M Selvaraj Passed Away (ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 13, 2024, 11:10 AM IST

ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം പാര്‍ലമെന്‍റ് അംഗവുമായ സെല്‍വരാജ് (67) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സെല്‍വരാജിന് ഇന്നലെ രാത്രിയില്‍ ശ്വാസ തടസമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. നാഗപ്പട്ടണത്ത് നിന്ന് നാല് തവണ സെല്‍വരാജ് ലോക്‌സഭയിലെത്തിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിട്ടില്ല.

1957 മാര്‍ച്ച് 16ന് തിരുവാരൂര്‍ ജില്ലയിലെ കപ്പലുടയന്‍ ഗ്രാമത്തിലാണ് സെല്‍വരാജ് ജനിച്ചത്. ചെറുപ്പത്തില്‍ കമ്മ്യൂണിസത്തില്‍ തത്‌പരനായ അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെത്തുകയായിരുന്നു. തുടര്‍ന്നുള്ള തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയുടെ ജില്ല സെക്രട്ടറിയായി. 1989, 1996, 1998, 2019 എന്നീ വര്‍ഷങ്ങളിലുണ്ടായ തെരഞ്ഞടുപ്പുകളിലൂടെ എംപിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.