ETV Bharat / bharat

ഡിഎംകെയ്‌ക്ക് പിന്തുണയുമായി മക്കൾ നീതി മയ്യം; കമൽഹാസനെ സന്ദർശിച്ച് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ സെൽവപെരുന്തഗൈ - K Selvaperunthagai met Kamal Haasan

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കിക്കാതെ ഡിഎംകെയുമായി ഒത്ത് മക്കള്‍ നീതി മയ്യം പ്രവര്‍ത്തിക്കുമെന്നും കമൽഹാസൻ.

LOK SABHA ELECTION 2024  K SELVAPERUNTHAGAI MET KAMAL HAASAN  TAMIL NADU CONGRESS PRESIDENT  MAKKAL NEEDHI MAIAM KAMAL HAASAN
Kamal Haasan
author img

By ETV Bharat Kerala Team

Published : Mar 27, 2024, 8:42 AM IST

ചെന്നൈ : മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെ സന്ദർശിച്ച് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ സെൽവപെരുന്തഗൈ. തങ്ങൾ ഇന്നലെ പാർട്ടി ഓഫിസിൽവച്ച് അദ്ദേഹത്തെ കണ്ടെന്നും രാഹുൽ ഗാന്ധി കമൽ ഹാസനോട് ഇന്ത്യ മുന്നണിക്ക് പിന്തുണ നൽകാനും കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞെന്നും കെ സെൽവപെരുന്തഗൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു (Tamil Nadu Congress President K Selvaperunthagai Met Makkal Needhi Maiam Chief Kamal Haasan).

കമൽ ഹാസന്‍റെ നല്ല സുഹൃത്താണ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ വരുമ്പോൾ അദ്ദേഹത്തെ കാണും. കമൽ ഹാസന്‍റെ പാർട്ടിയായ എംഎൻഎം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നും പകരം തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ ശക്തിയായ ഡിഎംകെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ ; പ്രകടന പത്രികയും പുറത്ത്

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ) അചഞ്ചലമായ പിന്തുണയും പ്രചാരണ പരിപാടികളും കമൽ ഹാസൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡിഎംകെ 2025 ലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടിയുള്ള പ്രചാരണത്തിന് പകരമായി എംഎൻഎമ്മിന് ഒരു സീറ്റ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

താനും തൻ്റെ പാർട്ടിയും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ ഈ സഖ്യത്തിന് എല്ലാ സഹകരണവും തങ്ങൾ നൽകുമെന്നും ഇത് സ്ഥാനത്തിന് വേണ്ടി മാത്രമല്ല മറിച്ച് രാഷ്ട്രത്തിന് വേണ്ടിയുള്ളതാണെന്നും കമൽ ഹാസൻ പറഞ്ഞു. അതേസമയം നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസൻ 2018-ലാണ് സ്വന്തം പാർട്ടിയായ മക്കൾ നീതി മയ്യം ആരംഭിച്ച് തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്.

തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്കും ഏപ്രിൽ 19 ന് പൊതുതെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. രാജ്യത്തെ 543 ലോക്‌സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുക. വോട്ടെണ്ണൽ ജൂൺ 4 നാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.