ഹൈദരാബാദ് : തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 'അബ് കി ബാർ 400 പാർ' (ഇത്തവണ 400 കടക്കും) മുദ്രാവാക്യത്തെ ട്രോളി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) എസ് വൈ ഖുറൈഷി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഖുറൈഷിയുടെ പരിഹാസം.
ഖുറൈഷിയുടെ പോസ്‌റ്റ് ഇങ്ങനെ:
'ഇപ്പോള്‍ അവര്‍ 400 'പ്ലസി'നെ കുറിച്ച് പറയുന്നു. മെയ് അവസാനം വരെ കാത്തിരിക്ക്, അത് 250ആയി കുറയും. ജൂണ്‍ ആദ്യ വാരത്തോടെ റേഞ്ച് 175-200 ആകും.... അര ഡസണ്‍ അല്‍ഫോണ്‍സോ മാമ്പഴത്തിന്‍റെ കാര്യമാണ് ഞാന്‍ പറഞ്ഞത്... എല്ലാ പോസ്‌റ്റും രാഷ്‌ട്രീയത്തെ പറ്റിയാകും എന്ന് കരുതരുത്.'
543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സമയവുമായി ബന്ധപ്പെടുത്തിയാണ് മുന്‍ ഇലക്ഷന്‍ കമ്മീഷണറുടെ പോസ്‌റ്റ്.
പോസ്‌റ്റിന് പിന്നാലെ നിരവധി വിമര്‍ശനവും അദ്ദേഹത്തിന് നേരെ സൈബറിടങ്ങളില്‍ ഉയരുന്നുണ്ട്. അദ്ദേഹം മോദി സർക്കാരിനെ ആക്രമിക്കുകയാണ് എന്നാണ് ചിലരുടെ വാദം. പറഞ്ഞു, മറ്റു ചിലര്‍ അദ്ദേഹത്തെ ഗാന്ധി കുടുംബത്തിന്‍റെ കുഴലൂത്തുകാരനെന്നാണ് വിളിച്ചത്. മറ്റു ചിലരാകട്ടെ, ഇത് മാമ്പഴ വിളവെടുപ്പിന്‍റെ ശരിയായ നിരക്കോ സീസണോ അല്ലെന്ന് അദ്ദേഹത്തെ തിരുത്തി.
'നിങ്ങൾക്ക് മോദിയോടും ബിജെപിയോടുമുള്ള വെറുപ്പ് ഞങ്ങള്‍ക്ക് അറിയാം. നിങ്ങൾ ഗാന്ധി കുടുംബത്തിന്‍റെ കുഴലൂത്തുകാരനാണ്'- അവിനാഷ് ചൗബേ (മോദി കാ പരിവാർ) എന്ന അക്കൗണ്ട് ട്വീറ്റ് ചെയ്‌തു.
'നിങ്ങൾ പറയുന്ന അൽഫോൺസോ മാമ്പഴം ഏതാണെന്ന് ഞങ്ങൾക്ക് പിടികിട്ടി'- രജത് അഗർവാല കുറിച്ചു.
മറ്റൊരാളുടെ പോസ്‌റ്റ് ഇങ്ങനെ: 'എതിർ ചേരിയിലുള്ള മാമ്പഴ സ്‌റ്റാൾ ഈ വർഷം കാര്യങ്ങള്‍ മാറിമറിഞ്ഞ്, അവർ വിപണിയെ നയിക്കുമെന്നാണ് കരുതുന്നത്. ജൂൺ മാസത്തോടെ അവർക്ക് ബോധം തെളിഞ്ഞോളും. പണക്കാരിൽ നിന്ന് മാമ്പഴം എടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നത്. രാഹുൽ എന്ന കർഷകന്‍ എംആര്‍പിയില്‍ മാങ്ങ വിൽക്കാനാണ് ആഗ്രഹിക്കുന്നത്. നിലവിലെ കച്ചവടത്തെ നേരിടാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് നോക്കാം.'
ഇത്തരത്തില്‍ രസകരമായ മറുപടിയും കടുത്ത ഭാഷയിലുള്ള വിമര്‍ശനവും എസ് വൈ ഖുറൈഷിയുടെ പോസ്‌റ്റിന് ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ നർമ്മ ബോധത്തെ അഭിനന്ദിച്ചും ചിലര്‍ രംഗത്ത് വന്നിരുന്നു. യുവജനകാര്യ, കായിക മന്ത്രാലയത്തിലെ മുൻ സെക്രട്ടറിയായിരുന്ന എസ്‌വൈ ഖുറൈഷി, രാജ്യത്തിന്‍റെ 17-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു.