ഹൈദരാബാദ്: അവധി ആഘേഷിക്കാനായി ഫാം ഹൗസിലെത്തിയവർക്ക് സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റ് ഗുരുതര പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. ഹൈദരാബാദിലെ ജൽപള്ളിയിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം.
മൂന്ന് കുടുംബങ്ങളിലെ 56 പേർ വ്യാഴാഴ്‌ച രാവിലെ ജൽപള്ളിയിലെ ഫാം ഹൗസിൽ എത്തുകയായിരുന്നു. നീന്തുന്നതിനിടെ വെള്ളത്തിലേക്ക് പെട്ടെന്ന് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. സ്വിമ്മിങ് പൂളിൻ്റെ അറ്റത്ത് നിൽക്കുകയായിരുന്ന ആറ് സ്ത്രീകൾക്കും അഞ്ച് കുട്ടികൾക്കും മൂന്ന് യുവാക്കൾക്കും പരിക്കേറ്റു.
കുളത്തിൻ്റെ നടുഭാഗത്ത് നിന്ന പർവേസ് (19), ഇംതിയാസ് (22) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നീന്തൽക്കുളത്തിനുള്ളിൽ വെളിച്ചത്തിനായി ക്രമീകരിച്ച വയറിങ്ങിന്‍റെ കണക്ഷന്‍ വിട്ടതാണ് അപകടകാരണമെന്ന് അപകടത്തിൽപ്പെട്ടവർ പറഞ്ഞു.
നീന്തൽക്കുളത്തിലെ ലൈറ്റുകളുടെ വയറിങ് കണക്ഷനുകൾ അകത്തുനിന്നു നൽകുന്നതിനു പകരം പുറത്തുനിന്നാണ് നൽകിയിരിക്കുന്നത്. ഇതിന്‍റെ വയര്‍ മുറിഞ്ഞാണ് പൂളിലേക്ക് വൈദ്യുതി എത്തിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; കര്‍ണാടകയില്‍ 2 പേര്‍ മരിച്ചു