ETV Bharat / bharat

പെണ്‍സുഹൃത്തിനൊപ്പം ഒയോ റൂമെടുത്ത യുവാവ് മരിച്ച നിലയില്‍ ; അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍ - YOUTH FOUND DEAD IN OYO ROOM - YOUTH FOUND DEAD IN OYO ROOM

പെണ്‍സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ച യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരാതിയുമായി മാതാപിതാക്കള്‍

OYO HOTEL  HYDERABAD
Suspicious death of a boyfriend Who went to OYO with Girlfriend in Hyderabad
author img

By ETV Bharat Kerala Team

Published : May 1, 2024, 3:12 PM IST

ഹൈദരാബാദ് : പെണ്‍സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ച യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ എസ് ആര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹോട്ടലിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒയോ വഴിയാണ് ഇരുവരും മുറിയെടുത്തിരുന്നത്.

തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. യുവാവിന്‍റെ മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇഷ്‌ടിക വ്യവസായി ഹേമന്താണ് (28) മരിച്ചത്. മെഹബൂബ നഗര്‍ ജില്ലയിലെ ജഡ്‌ചര്‍ല നിവാസിയാണ്. ഏഴ് വര്‍ഷം മുമ്പ് നാട്ടുകാരിയായ യുവതിയെ പരിചയപ്പെടുകയും ഇത് പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. പിന്നീട് ഇവര്‍ എസ് ആര്‍ നഗറിലെ ഹോട്ടലില്‍ തങ്ങി.

മദ്യപിച്ച ഹേമന്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ശുചിമുറിയിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞും കാണാതായപ്പോള്‍ അന്വേഷിച്ച് ചെന്ന കാമുകി ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതി ഇയാളുടെ സുഹൃത്തുക്കളെ വിളിച്ചു. അവരെത്തുമ്പോള്‍ ഹേമന്ത് കിടക്കയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് 108 ആംബുലന്‍സ് വിളിച്ചുവരുത്തി. ശേഷം ആംബുലന്‍സ് ജീവനക്കാര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

Also Read: ഭക്ഷണമുണ്ടാക്കാന്‍ വൈകി ; യുവതിയെ ഇഷ്‌ടിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി ഭര്‍ത്താവ്

സംഭവം അറിഞ്ഞ ഹേമന്തിന്‍റെ അമ്മയാണ് പരാതി നല്‍കിയത്. മകന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകൂവെന്ന് എസ് ഐ ശ്രാവണ്‍കുമാര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.