ന്യൂഡല്‍ഹി : ഇലക്‌ടറൽ ബോണ്ട് സ്‌കീം റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്‌ത് കോൺഗ്രസ്. നോട്ടിന് മേല്‍ വോട്ട് ശക്തിപ്പെടുമെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. വിവരാവകാശവും ഭരണഘടന പ്രകാരമുള്ള അഭിപ്രായപ്രകടനസ്വാതന്ത്ര്യവും ലംഘിക്കുന്നതാണ് ഇലക്‌ടറല്‍ ബോണ്ട് സ്‌കീമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇത് റദ്ദാക്കിയത്.
'മോദി സർക്കാരിന്‍റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇലക്‌ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിലയിരുത്തിയിരിക്കുകയാണ്. ഏറെ നാളായി കാത്തിരുന്ന വിധി സ്വാഗതാർഹമാണ്. നോട്ടിന് മേല്‍ വോട്ട് ശക്തിപ്പെടും' - കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്‌സില്‍ കുറിച്ചു.
ബിൽക്കിസ് ബാനു കേസ് ; വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിലേക്ക് :
'വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) വിഷയത്തിൽ രാഷ്‌ട്രീയ പാർട്ടികളെ കാണാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരന്തരം വിസമ്മതിക്കുന്ന കാര്യം സുപ്രീം കോടതി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വോട്ടെടുപ്പിൽ എല്ലാം സുതാര്യമാണെങ്കിൽ പിന്നെ എന്തിനാണ് ഈ പിടിവാശി' - അദ്ദേഹം ചോദിച്ചു. രാജ്യത്തെ സമ്പന്നര്‍ക്ക് വിശേഷാധികാരം നൽകുന്ന മോദി സർക്കാർ അന്നദാതാക്കളായ കര്‍ഷകരുടെ മേൽ അന്യായം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.