ETV Bharat / bharat

'ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമെന്നതിന് തെളിവില്ല': നീറ്റ് വിവാദത്തില്‍ സുപ്രീം കോടതി - NEET UG PLEAS HEARING IN SC

നീറ്റ് ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ തുടര്‍വാദം. എൻടിഎയ്‌ക്കെതിരെ ആരോപണവുമായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ.

NEET UG ROW  SUPREME COURT  നീറ്റ് വിവാദം  നീറ്റ് പരീക്ഷ
NEET UG ROW ON SC (IANS)
author img

By ETV Bharat Kerala Team

Published : Jul 22, 2024, 11:45 AM IST

Updated : Jul 22, 2024, 4:24 PM IST

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമാണെന്നതിന് തെളിവ‌് ഇല്ലെന്ന് സുപ്രീം കോടതി. ചോര്‍ന്ന ചോദ്യപേപ്പര്‍ രാജ്യത്താകമാനം വ്യാപിച്ചെന്ന് കാണിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭ്യമായിട്ടില്ലെന്നും നീറ്റ് ഹര്‍ജികളിലെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഹസാരിബാഗിലും പട്‌നയിലും മാത്രമായി ഒതുങ്ങുന്നതാണോ അതോ വ്യാപകമാണോ എന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

പരീക്ഷാബാങ്കുകളിലേക്ക് മാറ്റുന്നതിന് മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് കരുതേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പരീക്ഷയുടെ തലേദിവസം മെയ് നാലിനാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് ബിഹാര്‍ പൊലീസിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍, അഞ്ചിന് രാവിലെയാണ് ചോര്‍ച്ചയുണ്ടായതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

അതേസമയം, ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡ ദേശീയ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലം അപൂര്‍ണമാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ റാങ്ക് ഇല്ലാതെയാണ് എൻടിഎ ഫലം പ്രഖ്യാപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കിയത്.

കേന്ദ്രവും ദേശീയ പരീക്ഷ ഏജൻസിയും വാദങ്ങളില്‍ മറുപടി പറയേണ്ടതുണ്ട്. നീറ്റ് വിവാദങ്ങള്‍ക്കിടെ പരീക്ഷ റദ്ദാക്കണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധിയോ നിര്‍ണായക നിര്‍ദേശമോ ഇന്ന് ഉണ്ടാകാനാണ് സാധ്യത.

Last Updated : Jul 22, 2024, 4:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.