ന്യൂഡൽഹി: ശസ്‌ത്രക്രിയയില്‍ പിഴവ് സംഭവിച്ചാലോ പരാജയപ്പെട്ടാലോ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കിൽ അപകടങ്ങൾ എന്നിവ മെഡിക്കൽ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശസ്‌ത്രക്രിയയ്‌ക്കോ അത്തരം ചികിത്സയ്‌ക്കോ ശേഷം എല്ലായെപ്പോഴും രോഗിയുടെ അവസ്ഥ മെച്ചപ്പെടണമെന്നില്ലെന്ന് ബെഞ്ചിന് വേണ്ടി വിധി എഴുതിയ ജസ്റ്റിസ് മിത്തൽ പറഞ്ഞു.
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റെ (എൻസിഡിആർസി) 2011ലെ ഉത്തരവിനെതിരെ ഡോ. നീരജ് സൂദും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നൽകിയ അപ്പീൽ സുപ്രീം കോടതി അംഗീകരിച്ചു. ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതിയില്‍, പരാതിക്കാരനും പിതാവിനും നഷ്‌ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും ചെലവായി 50,000 രൂപയും നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചിരുന്നു.
ഡോ. നീരജ് സൂദിന്‍റെയോ പിജിഐയുടെയോ ഭാഗത്ത് നിന്ന് ശസ്‌ത്രക്രിയയിലോ ചികിത്സയിലോ എന്തെങ്കിലും പിഴവ് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു. സംസ്ഥാന കമ്മീഷൻ നേടിയ പിജിഐയുടെ മെഡിക്കൽ രേഖകളെയാണ് പരാതിക്കാർ പ്രധാനമായും ആശ്രയിക്കുന്നതെന്നും ജസ്റ്റിസ് മിത്തൽ ചൂണ്ടിക്കാട്ടി.
Also Read: മണ്ണെണ്ണ വെളിച്ചത്തില്‍ ആദ്യ സിസേറിയന്‍; മേരി പുന്നന്‍ ലൂക്കോസിന്‍റെ ചരിത്രം പിറന്ന കൈകള്‍