ETV Bharat / bharat

സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് നടത്തണമെന്നാവശ്യം; ഹര്‍ജി തള്ളി സുപ്രീം കോടതി - Dismissed Plea For Caste Census

author img

By ETV Bharat Kerala Team

Published : Sep 2, 2024, 10:42 PM IST

ജാതി സെൻസസ് വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. തികച്ചും ഭരണപരവും നയപരവുമായ കാര്യമാണ് ജാതി സെൻസസ് എന്നും കോടതി പറഞ്ഞു.

SOCIO ECONOMIC CASTE CENSUS  സാമൂഹിക സാമ്പത്തിക ജാതി സെൻസസ്  SC ON CASTE CENSUS  SUPREME COURT NEWS
Supreme Court (ETV Bharat)

ന്യൂഡൽഹി: സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളി. പിന്നാക്കക്കാരുടെയും മറ്റ് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ക്ഷേമത്തിനായി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പി പ്രസാദ് നായിഡു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തളളിയത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്‌വിഎൻ ഭട്ടിയും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.

സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് എന്നത് ഭരണപരവും നയപരവുമായ കാര്യമാണ്. ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തളളിയത്. മുതിർന്ന അഭിഭാഷകരായ രവിശങ്കർ ജൻദ്യാലയും ശ്രാവൺ കുമാറുമാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്. നിരവധി രാജ്യങ്ങൾ ഇത്തരത്തിലുളള സെന്‍സസ് നടത്തിയിട്ടുണ്ടെന്നും ഇന്ത്യ മാത്രമാണ് നടത്താത്തത് എന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

സെൻസസ് ആനുകാലികമായി നടത്തേണ്ടതുണ്ടെന്ന് പറയുന്ന 1992ലെ ഇന്ദ്ര സാഹ്‌നി വിധിയെ കുറിച്ചും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം ഇതുവരെ 2021ല്‍ നടത്തേണ്ട സെന്‍സസ് നടത്തിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. സെന്‍സസ് നടത്തുന്നതിന്‍റെ ഭാഗമായ നടപടികള്‍ 2019ല്‍ ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

സെൻസസ് ജനസംഖ്യ വളർച്ച നിരക്ക് മനസിലാക്കാന്‍ വേണ്ടി മാത്രമുളളതല്ല. രാജ്യത്തെ ജനങ്ങളുടെ സമഗ്രമായ സാമൂഹിക-സാമ്പത്തിക വിവരങ്ങള്‍ മനസിലാക്കാന്‍ സാഹയിക്കുന്ന രേഖ കൂടിയാണ് എന്നും ഹർജിക്കാര്‍ വാദിച്ചു. നയരൂപീകരണത്തിനും സാമ്പത്തിക ആസൂത്രണത്തിനും മറ്റ് ഭരണപരമായ ആവശ്യങ്ങൾക്കും സെന്‍സസ് ഉപയോഗിക്കാമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Also Read: "ജാതി സെൻസസ് രാഷ്‌ട്രീയ ഉപകരണമാക്കരുത്": ആർഎസ്എസ് നേതാവ് സുനിൽ അംബേക്കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.