ETV Bharat / bharat

മുഖ്യമന്ത്രിയായത് കൊണ്ടാണോ അന്വേഷണം വൈകുന്നത്? ജഗനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി - SC in YS Jagan Mohan Reddy Case

കേസിലെ തുടർവാദം ഓഗസ്‌റ്റ് അഞ്ചിന് ആരംഭിക്കും.

SUPREME COURT IN JAGAN MOHAN CASE  YS JAGAN MOHAN REDDY  ANDHRA PRADESH CM  CASE AGAINST YS JAGAN MOHAN
Supreme Court bench asked about the delay in YS Jagan Case to CBI
author img

By ETV Bharat Kerala Team

Published : Apr 1, 2024, 7:04 PM IST

ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് സിബിഐയോട് സുപ്രീം കോടതി. നാലാഴ്‌ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. അന്വേഷണം വൈകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുപ്രീം കോടതി, മുഖ്യമന്ത്രിക്കെതിരെയാണ് അന്വേഷണം എന്നത് കൊണ്ട് വൈകരുതെന്നും വ്യക്തമാക്കി. രാഷ്‌ട്രീയ കാരണങ്ങളാൽ വിചാരണ വൈകിപ്പിക്കരുതെന്നും ജസ്‌റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

വിടുതൽ ഹർജികളില്‍ കാലതാമസം വരുത്തുന്നതിനാലാണ് നടപടികള്‍ വൈകുന്നത് എന്നാണ് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്നും സിബിഐ അറിയിച്ചു.

വിചാരണ നടപടികൾ വേഗത്തിലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയായത് കൊണ്ടാണ് കാലതാമസം നേരിടുന്നതെന്ന ആരോപണത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു.

കേസില്‍ ജഗന്‍ മോഹന്‍റെ ജാമ്യം റദ്ദാക്കുക, കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുക തുടങ്ങിയ ഹർജികൾ കോടതി ഒരുമിച്ച് പരിഗണിക്കും. കേസില്‍ തുടർ വാദം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

Also Read : ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പ്; ബിജെപിയും ടിഡിപിയും ജനസേന പാര്‍ട്ടിയും സഖ്യത്തിന് ധാരണയായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.