ETV Bharat / bharat

കോട്ടയിൽ വിദ്യാർഥികൾ കുറയുന്നു? ഈ അഭാവം ബാധിക്കുന്നത് ആരെയൊക്കെ, ഞെട്ടിക്കുന്ന കണക്കുകളിതാ - STUDENTS decreasing IN KOTA

മത്സര പരീക്ഷകളുടെ പരിശീലന മെക്കയായ കോട്ടയില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു. കൂപ്പുകുത്തി കോട്ടയിലെ സമ്പദ് വ്യവസ്ഥ. വ്യാപാരികളുടെ അടക്കം പ്രതികരണത്തിലേക്കൊരു എത്തിനോട്ടം.

KOTA COACHING INDUSTRY  കോട്ടയിൽ വിദ്യാർഥികൾ കുറയുന്നു  കോട്ട കോച്ചിങ് സിറ്റി രാജസ്ഥാൻ  KOTA COACHING CENTER RAJASTHAN
Kota (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 7:58 PM IST

ജയ്‌പൂര്‍: ഇന്ത്യയിലെ കോച്ചിങ് സിറ്റിയാണ് രാജസ്ഥാനിലെ കോട്ട. ഡോക്‌ടറും എഞ്ചിനീയറുമാകണമെന്ന സ്വപ്‌നവുമായി നിരവധി വിദ്യാർഥികളാണ് കോച്ചിങ്ങിനായി വര്‍ഷം തോറും ഇവിടേക്ക് എത്തുന്നത്. എന്നാൽ കോട്ടയിലെ വിദ്യാർഥികളുടെ കുത്തൊഴുക്കിന്‍റെ ശക്തി കുറഞ്ഞോ? കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വരുന്ന കുട്ടികളുടെ എണ്ണം കുറവായതിൻ്റെ കാരണം എന്താകാം? ഉദ്യോഗാർഥികളുടെ കുറവ് വരുത്തിവയ്‌ക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്നും നോക്കാം.

കോട്ടയിലെ മറ്റ് തൊഴിൽ മേഖലകളിൽ ഇതിൻ്റെ നേരിട്ടുള്ള സ്വാധീനം കാണുന്നുണ്ട് എന്നതാണ് യാഥാർഥ്യം. പല കടകളിലും ആളുകളില്ല. പലരും കോച്ചിങ് ഏരിയയിലെ ബിസിനസ് അവസാനിപ്പിച്ചും കട അടച്ചും മടങ്ങിക്കഴിഞ്ഞു.

കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായാണ് വിവരം. ചില സ്റ്റാഫുകളെ പിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ കോട്ടയിലെ മാർക്കറ്റുകൾ വിദ്യാർഥികളാൽ നിറഞ്ഞിരുന്നു. എന്നാൽ ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. കുട്ടികൾ കുറവായതിനാൽ കടകളിൽ തിരക്ക് ഇല്ലാതായി.

തൊഴിൽ നഷ്‌ടപ്പെട്ട് ജീവനക്കാർ: ചില കോച്ചിങ് സ്ഥാപനങ്ങളിലെ ജീവനക്കാരെ വീട്ടിലേക്ക് മടക്കി അയച്ചുകഴിഞ്ഞു. ഇൻഡസ്‌ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിരിച്ചുവിട്ടത് 250 ഓളം പേരെയാണ്. ഇതിൽ ബാക്ക് സ്റ്റാഫ്, ഹൗസ് കീപ്പിങ്, മെയിൻ്റനൻസ് സ്റ്റാഫ് എന്നിവർ ഉൾപ്പെടുന്നു. കൂടാതെ ചില അധ്യാപകരെയും പറഞ്ഞുവിട്ടിട്ടുണ്ട്. മറ്റൊരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവനക്കാരുടെ ശമ്പളം 10 മുതൽ 30 ശതമാനം വരെ വെട്ടിക്കുറച്ചു.

മെസുകളും അടച്ചു: തനിക്ക് ചുറ്റുമുള്ള നിരവധി മെസുകൾ അടച്ചുപൂട്ടിയതായി മഹാവീർ നഗർ ഫസ്റ്റിൽ മെസ് നടത്തുന്നയാൾ പറയുന്നു. ഇയാളുടെ മെസിൽ 250 വിദ്യാർഥികളാണ് നേരത്തെ എത്തിയിരുന്നത്. 2022ൽ, വിദ്യാർഥികളുടെ വർധനവ് കാരണം ഇദ്ദേഹം കട വിപുലീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഈ വർഷം 60 മുതൽ 70 വരെ കുട്ടികൾ മാത്രമാണ് മെസിൽ ഭക്ഷണം കഴിക്കാൻ വരുന്നത്. ഇതേത്തുടർന്ന് ജീവനക്കാരെയും നീക്കം ചെയ്യേണ്ടിവന്നു.

തൻ്റെ വിവിധ ഔട്ട്‌ലെറ്റുകളിലായി മുമ്പ് 2800 വിദ്യാർഥികൾ ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് പകുതിയായി കുറഞ്ഞുവെന്ന് മറ്റൊരു മെസ് ഓപ്പറേറ്ററും സാക്ഷ്യപ്പെടുത്തി. ഇതേ തുടർന്ന് ഇദ്ദേഹവും നിരവധി ജീവനക്കാരെ പറഞ്ഞുവിട്ടു.

ഉയർന്ന വാടക, കടകൾ ഒഴിഞ്ഞ് കച്ചവടക്കാർ: ലാൻഡ്‌മാർക്ക് സിറ്റിയിലും മറ്റ് കോച്ചിങ് ഏരിയകളിലും വിദ്യാർഥികളുടെ സാന്നിധ്യം മൂലം കടമുറികൾക്ക് വലിയ വാടകയാണ് ഈടാക്കിയിരുന്നത്. ഈ പ്രദേശത്തെ കടയുടമകൾക്ക് നല്ല വിറ്റുവരവും ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ കൂടുതൽ വാടക നൽകുന്നതിൽ അന്ന് പ്രശ്‌നവും നേരിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ വിദ്യാർഥികൾ കുറവായതിനാൽ ബിസിനസ് കുറഞ്ഞു. പല കടയുടമകളും വാടക നല്‍കാന്‍ ബുദ്ധിമുട്ടുകയാണ്. പ്രതിമാസം 25,000 രൂപ വരെയാണ് ലാൻഡ്‌മാർക്ക് ഏരിയയിലെ കടകളുടെ വാടക. പല കച്ചവടക്കാരും കടകൾ ഒഴിയുകയാണിപ്പോൾ.

കോച്ചിങ് ഏരിയയിൽ റെസ്റ്റോറൻ്റുകൾ, റോഡ് സൈഡ് ഫുഡ് കോർട്ടുകൾ, ജ്യൂസ് സെൻ്ററുകൾ, ചായക്കടകൾ, കോബ്ലർമാർ, തയ്യൽക്കാർ, ഡ്രൈ ക്ലീനിങ്, റീട്ടെയിൽ പച്ചക്കറി, പഴം വെണ്ടർമാർ, ഡയറി, ഫാസ്റ്റ് ഫുഡ്, ഹെയർ സലൂൺ, എന്നിവയാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ഹെയർ സലൂൺ, ഓട്ടോ, ടാക്‌സി, റസ്റ്റോറന്‍റ്, സൈക്കിൾ, വാടക ബൈക്ക്, ഫോട്ടോ സ്റ്റുഡിയോ, ഫോട്ടോ കോപ്പി, പലചരക്ക്, ജനറൽ സ്റ്റോർ, മൊബൈൽ റിപ്പയറിങ്, സ്റ്റേഷനറി, പ്രിൻ്റിങ് എന്നിവയുടെ ബിസിനസ് ഇവിടെ വൻതോതിൽ നടന്നിരുന്നു. എന്നാൽ ഇപ്പോൾ ബിസിനസ് 50 ശതമാനം കുറവാണ് നടക്കുന്നത്. മിക്ക ആളുകളും തങ്ങളുടെ ബിസിനസ് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

വരുമാനം പകുതിയായി: കോട്ടയിൽ കോച്ചിങ്ങിന് വരുന്ന ഒരു വിദ്യാർഥിക്ക് കോച്ചിങ് ഫീ, ഹോസ്റ്റൽ, പിജി വാടക, മറ്റ് അവശ്യവസ്‌തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവയ്‌ക്കായി ശരാശരി ഒരു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. 2022ൽ കോട്ടയിൽ 2 ലക്ഷത്തിലധികം വിദ്യാർഥികളുണ്ടായിരുന്നു. കഴിഞ്ഞ വർഷം അത് 1.80 ലക്ഷമായി കുറഞ്ഞു. ഓരോ വർഷവും കോട്ടയിലെ വിദ്യാർഥികൾ അവശ്യവസ്‌തുക്കൾക്കായി 1800 മുതൽ 2000 കോടി രൂപ വരെയാണ് ചെലവഴിക്കുന്നത്. കോച്ചിങ് ഏരിയയിലെ കടകളിൽ മാത്രമാണ് ഈ പണം ചെലവഴിച്ചിരുന്നത്. ഇപ്പോൾ വിദ്യാർഥികളുടെ എണ്ണം പകുതിയായതിനാൽ ഈ ചെലവും 1000 കോടിയിൽ താഴെയാകും. ഇത്തരമൊരു സാഹചര്യത്തിൽ കോട്ടയുടെ സമ്പദ് വ്യവസ്ഥ ദുർബലമാകുമെന്നാണ് കരുതുന്നത്.

അവതാളത്തിലായി ചെറുകിട വ്യാപാരം: ഹോസ്റ്റലുകളിലെ നിരവധി ഹൗസ് കീപ്പിങ് സ്റ്റാഫുകളും ഇപ്പോൾ അവധിയിലാണ്. ഹോസ്റ്റലുകളിൽ കുട്ടികൾ ഇല്ലാത്തതിനാൽ വീട്ടുജോലിക്കാർ, സുരക്ഷ ഉദ്യോഗസ്ഥർ, വാർഡൻമാർ, പാചകക്കാർ, പാത്രങ്ങൾ വൃത്തിയാക്കുന്ന സഹായികൾ എന്നിവർ തൊഴിൽ രഹിതരായി. ഹോസ്റ്റൽ പരിസരത്ത് ജോലി ചെയ്യുന്ന വാഷർമാർ, ഏസി കൂളർ മെക്കാനിക്കുകൾ, ഇലക്‌ട്രീഷ്യൻമാർ, പ്ലംബർമാർ എന്നിവർക്ക് നേരത്തെ കൂടുതൽ ജോലിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇവരും പ്രതിസന്ധിയിലായി. ഓട്ടോ, ഇ-റിക്ഷ ഡ്രൈവർമാരുടെ വരുമാനത്തെയും വിദ്യാർഥികളുടെ അഭാവം കാര്യമായി ബാധിച്ചിട്ടുണ്ട്.

ALSO READ: നീറ്റ് കോച്ചിങ്ങിനായി കോട്ടയിലെത്തി, ആരോടും പറയാതെ മടക്കം; സ്വന്തം ഗ്രാമത്തിനരികില്‍ തന്നെ ചുറ്റിത്തിരിഞ്ഞ് വിദ്യാര്‍ഥി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.