ETV Bharat / bharat

'മലയാള ചലച്ചിത്ര വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്‌ടിക്കുന്നു': പ്രേമലു വിജയാഘോഷ ചടങ്ങില്‍ രാജമൗലി - Premalu Movie

പ്രേമലു എന്ന മലയാളം റൊമാൻ്റിക് കോമഡി ചിത്രം താൻ വളരെയധികം ആസ്വദിച്ചുവെന്ന്‌ സംവിധായകൻ എസ് എസ് രാജമൗലി.

SS Rajamouli  Premalu  SS Karthikeya  Naslen Mamitha Baiju Movie
SS Rajamouli About Premalu Movie
author img

By ETV Bharat Kerala Team

Published : Mar 13, 2024, 6:49 PM IST

ഹൈദരാബാദ്: മലയാളത്തിലെ റോം-കോം ചിത്രമായ പ്രേമലുവിനോട് ആരാധന പ്രകടിപ്പിച്ച്‌ ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലി. പ്രേമലുവിന്‍റെ വിജയാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമാ വ്യവസായത്തിലെ പ്രതിഭകളെ അഭിനന്ദിക്കുകയും സംവിധായകൻ ഗിരീഷ് എഡിയുടെ റൊമാന്‍റിക്‌ കോമഡി താൻ ആസ്വദിച്ചതായി അദ്ദേഹം പറയുകയും ചെയ്‌തു.

രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ഡബ്ബിംഗ് അവകാശം ഏറ്റെടുത്തതിനെ തുടർന്ന് പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് മാർച്ച് 8 ന് പുറത്തിറങ്ങി. മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്‍റെ വിജയ പരിപാടിയിൽ, എഴുത്തുകാരൻ ആദിത്യ ഒരുക്കിയ തെലുങ്ക് സംഭാഷണങ്ങളെ രാജമൗലി അഭിനന്ദിച്ചു. ഹാസ്യ സ്വഭാവമുള്ള ചിത്രമായതിനാല്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ തിയേറ്ററുകളിൽ കൂടുതൽ മെച്ചപ്പെട്ട കാഴ്‌ചാനുഭവം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • " class="align-text-top noRightClick twitterSection" data="">

അസൂയയും വേദനയും ഇടകലർന്നാണ് താൻ മലയാള ചലച്ചിത്ര വ്യവസായത്തിൽ നിലനിൽക്കുന്ന അഭിനയ വൈദഗ്ധ്യത്തെ അംഗീകരിക്കുന്നതെന്ന് രാജമൗലി. ആർആർആർ സംവിധായകൻ ചിത്രത്തിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും അസാധാരണമായ പ്രകടനങ്ങളെ അടിവരയിട്ടു.

പ്രേമലുവിന്‍റെ മലയാളം പതിപ്പ് ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങി, ആകർഷകമായ പ്രണയകഥയുടെ ആനന്ദകരമായ നിമിഷങ്ങൾക്ക്, പ്രത്യേകിച്ച് നസ്‌ലെന്‍റെയും മമിത ബൈജുവിന്‍റെയും പ്രകടനങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചു.

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ചിത്രത്തെ അഭിനന്ദിച്ച്‌ സോഷ്യൽ മീഡിയയിലെത്തി. അവസാനമായി ഒരു സിനിമ തന്നെ ഇത്രയധികം ചിരിപ്പിച്ചതായി ഓർക്കുന്നില്ലെന്നും മഹേഷ് ബാബു ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.