ദുംക: വിദേശ വിനോദസഞ്ചാരിയെ ഝാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗം ചെയ്‌തു. സ്പെയിനില്‍ നിന്നുള്ള യുവതിയാണ് ദുംക ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ബലാല്‍സംഗം ചെയ്യപ്പെട്ടത്. സംഭവത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. മൂന്ന് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു(Spanish Woman).
ഹന്‍സിദ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബൈക്കില്‍ ദുംക വഴി ബഗല്‍പൂരിലേക്ക് ഭര്‍ത്താവുമൊത്തുള്ള സഞ്ചാരത്തിനിടെയാണ് അക്രമിക്കപ്പെട്ടത്. യാത്രയ്ക്കിടെ രാത്രി പന്ത്രണ്ട് മണിയോടെ ഹന്‍സിദ കമ്പോളത്തിന് തൊട്ടുമുമ്പുള്ള സ്ഥലത്ത് ഒരു ടെന്‍റ് കെട്ടി ഉറങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു( Gangrape).
ഉറങ്ങിക്കിടക്കുന്നതിനിടെ ചില യുവാക്കള്‍ ടെന്‍റില്‍ കടന്ന് കയറി മാറി മാറി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ലൈംഗികമായി ആക്രമിച്ചതിന് പുറമെ തന്നെ തല്ലിയതായും യുവതി പറയുന്നു. സംഭവത്തിന് ശേഷം ഇവര്‍ സരൈയഹത് സിഎച്ച്സിയില്‍ ചികിത്സ തേടി(Jharkhand's Dumka).
സംഭവം ഉണ്ടായതായി ദുംക എസ്‌പി പിതാംബര്‍ സിങ് ഖേര്‍വാര്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രാത്രി തന്നെ എസ്‌പി സ്ഥലത്തെത്തുകയും മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: അതിജീവിതയെ വെടിവെച്ച് വീഴ്‌ത്തി; പ്രതിയെ കണ്ടെത്തിയത് വലതുകാല്‍ അറ്റ നിലയില്‍, സംഭവം രാജസ്ഥാനില്‍