ETV Bharat / bharat

ബീജാപൂരില്‍ നക്‌സലൈറ്റ് ആക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു, 14 സൈനികർക്ക് പരിക്ക്‌ - സൈനികർക്ക് നേരെ നക്‌സലൈറ്റ് ആക്രമണം

ബീജാപൂർ സുക്‌മ അതിർത്തിയില്‍ നക്‌സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. 14 സൈനികര്‍ക്ക് പരിക്കേറ്റു.

Soldiers Injured In Naxalite Attack  Naxalite Attack In Bijapur  സൈനികർക്ക് നേരെ നക്‌സലൈറ്റ് ആക്രമണം  സൈനികർക്ക് പരിക്ക്‌
Soldiers Injured In Naxalite Attack
author img

By ETV Bharat Kerala Team

Published : Jan 30, 2024, 6:54 PM IST

Updated : Jan 30, 2024, 10:50 PM IST

Naxalite Attack Against Soldiers In Bijapur Chhattisgarh

ഛത്തീസ്‌ഗഡ്‌: നക്‌സലൈറ്റ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. 14 സൈനികർക്ക് പരിക്ക്‌. ബീജാപൂർ സുക്‌മ അതിർത്തിയിലാണ്‌ സംഭവം. പട്രോളിംഗിന് പോയ സൈനികർക്ക് നേരെ നക്‌സലൈറ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സൈനികര്‍ അപകടനില തരണം ചെയ്‌തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സൈനികരെ ചികിത്സയ്ക്കായി റായ്‌പൂരിലേക്ക് മാറ്റി.

പ്രദേശത്ത് നക്‌സലൈറ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം എത്തിയത്. പ്രദേശത്ത് തെരച്ചില്‍ നടത്തിയ സൈനികര്‍ക്ക് നേരെ നക്‌സലൈറ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഐജി പി സുന്ദര്‍രാജ് പറഞ്ഞു. പ്രദേശത്തെ വനമേഖലയില്‍ 2021 ല്‍ നടന്ന ഏറ്റുമുട്ടലില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും ഐജി പറഞ്ഞു.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപലപിച്ചു.

Last Updated : Jan 30, 2024, 10:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.