കരിംനഗര്‍ : നിയന്ത്രണം നഷ്‌ടപ്പെട്ട ടിപ്പറില്‍ നിന്ന് മണല്‍ ദേഹത്തേക്ക് വീണ് ഒരു കുടുംബത്തിലെ രണ്ട് യുവതികള്‍ക്കും ഒരു യുവാവിനും ദാരുണാന്ത്യം. തെലങ്കാനയിലെ ഹുസൂറാബാദിലുള്ള ബോര്‍നാപ്പള്ളിയിലാണ് സംഭവം. സൈദാപ്പൂര്‍ മണ്ഡലത്തിലെ എളബൊട്ടാരം ഗ്രാമത്തില്‍ നിന്ന് ഹുസൂരാബാദിലേക്ക് പോയ ടിപ്പറാണ് അപകടമുണ്ടാക്കിയത്.
ബോര്‍ണാപ്പള്ളിയ്ക്കടുത്ത് വച്ച് ടിപ്പറിന്‍റെ നിയന്ത്രണം നഷ്‌ടമാകുകയായിരുന്നു. ഈസമയത്ത് ബൈക്കില്‍ വരികയായിരുന്ന രണ്ട് യുവതികളുടെയും ഒരു യുവാവിന്‍റെയും മേലേക്ക് മണ്ണ് പതിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ മൂന്ന് പേരെയും ഹുസൂരാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയ്, സിദ്ധുജ എന്നിവര്‍ അപ്പോഴേക്കും മരിച്ചിരുന്നു.
വര്‍ഷ എന്ന യുവതി ചികിത്സയ്ക്കിടെയാണ് മരിച്ചത്. ബോര്‍നാപ്പള്ളി സ്വദേശികളാണ് മരിച്ച മൂവരും. പെദ്ദമ്മ ബോണാല മേളയ്ക്ക് ശേഷം മടങ്ങുമ്പോഴാണ് ഇവര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. മൃതദേഹങ്ങള്‍ ഹുസൂരാബാദ് ഏരിയ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.