ETV Bharat / bharat

സുവർണ ക്ഷേത്ര പരിസരത്ത് യോഗ; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് - SOCIAL MEDIA INFLUENCER YOGA

author img

By ETV Bharat Kerala Team

Published : Jun 23, 2024, 7:48 PM IST

അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് മുന്നിൽ ധ്യാനിക്കുകയും യോഗ അവതരിപ്പിക്കുക്കയും ചെയ്‌തതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അർച്ചന മക്വാനക്കെതിരെ ക്ഷേത്ര നടത്തിപ്പ്കാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു

GOLDEN TEMPLE AT AMRITSAR  ARCHANA MAKWANA YOGA  YOGA AT GOLDEN TEMPLE  സുവർണ ക്ഷേത്രത്തിൽ യോഗ
Social media influencer Archana Makwana performs yoga at Golden Temple in Amritsar (ETV Bharat)

അമൃത്‌സർ: സുവർണ ക്ഷേത്രത്തിന്‍റെ പരിസരത്ത് യോഗ ചെയ്യുന്നതിന്‍റെ വീഡിയോ പോസ്‌റ്റ് ചെയ്‌തതിന് പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ അർച്ചന മക്വാനക്കെതിരെ പ്രതിഷേധം. അർച്ചന മക്വാന സുവർണ ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തില്‍ യോഗാസനത്തിൽ ഇരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. പിന്നാലെ സിഖ് സമൂഹത്തിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

അർച്ചനയുടെ പോസ്‌റ്റുകൾ അതിവേഗം വൈറലായി, ശക്തമായ പ്രതിഷേധങ്ങളാണ് പോസ്‌റ്റിന് പിന്നാലെ എത്തിയത് . സുവർണ ക്ഷേത്രം നിയന്ത്രിക്കുന്ന ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി അർച്ചനയുടെ പ്രവൃത്തികൾ തങ്ങളുടെ വിശുദ്ധ സ്ഥലത്തിന്‍റെ പരിശുദ്ധിയുടെയും ചരിത്രപരമായ പ്രാധാന്യത്തിന്‍റെയും കളങ്കപ്പെടുത്തലാണെന്ന് കുറ്റപ്പെടുത്തി.

ഹർമന്ദിർ സാഹിബിന്‍റെ സുവർണ ക്ഷേത്ര മാനേജർ ഭഗവന്ത് സിങ് പൊലീസിൽ പരാതി നൽകുകയും ഇന്ത്യൻ ശിക്ഷാനിയമം 295-എ വകുപ്പ് പ്രകാരം അർച്ചന മക്വാനയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു. മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ പ്രവൃത്തികൾക്ക് ചുമത്തുന്ന വകുപ്പാണിത്. സംഭവത്തെ തുടർന്ന് എസ്‌ജിപിസി മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്‌തു.

അര്‍ച്ചന തന്‍റെ പ്രവർത്തിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചിട്ടും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസുമായി മുന്നോട്ട് പോയി. അർച്ചനയുടെ സോഷ്യൽ മീഡിയ പോസ്‌റ്റുകളിൽ യോഗയുടെ ശക്തി പ്രചരിപ്പിച്ചതിന് നന്ദി പ്രകടിപ്പിക്കുന്ന അടിക്കുറിപ്പുകളും രണ്ടാമത്തെ ഫോട്ടോയിൽ "നോ കമന്‍റ്" എന്ന അടിക്കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം നടപടികൾ സിഖ് ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്നും വിശുദ്ധ സ്ഥലത്തിന്‍റെ പവിത്രതയെ അനാദരിക്കുകയും സിഖ് വികാരങ്ങളെയും അഭിമാനത്തെയും വ്രണപ്പെടുത്തുകയും ചെയ്യുന്നതുമാണെന്ന് എസ്‌ജിപിസി പ്രസിഡന്‍റ് ഹർജീന്ദർ സിങ് ധാമി ഊന്നിപ്പറഞ്ഞു. ഈ സംഭവം മതവികാരങ്ങളെയും പുണ്യസ്ഥലങ്ങളുടെ സാംസ്‌കാരിക മാനദണ്ഡങ്ങളെയും മാനിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ അടിവരയിടുന്നു, അനാദരവായി കണക്കാക്കുന്ന പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ഉയർത്തിക്കാട്ടുന്നു.

Also Read : എൻഡിആർഎഫിനൊപ്പം യോഗാഭ്യാസം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കുചേർന്ന് ഇന്ത്യൻ പരിയ നായ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.