ന്യൂഡല്‍ഹി: ദുലീപ് ട്രോഫി രണ്ടാം പാദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളെ പൊളിച്ചടുക്കി ബിസിസിഐ. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെട്ട താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീമുകള്‍ പ്രഖ്യാപിച്ചത്. ടീം എയിലും ബിയിലുമാണ് വലിയ രീതിയിലുളള മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്.
ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, യശസ്വി ജയ്സ്വാള്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെയാണ് ദുലീപ് ട്രോഫിക്കുള്ള എ ടീമില്‍ നിന്ന് ഒഴിവാക്കിയത്. റെയില്‍വേസില്‍ നിന്നുള്ള പ്രഥം സിങ് ഗില്ലിന് പകരക്കാരനായി ഇന്ത്യ എ ടീമിലെത്തും. കെഎല്‍ രാഹുലിന് പകരക്കാരനായാണ് വിദര്‍ഭയുടെ താരം അക്ഷയ് വാദ്‌കര്‍ എ ടീമിലെത്തിയത്.
വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറൈലിന് പകരം ആന്ധ്രയുടെ ബാറ്റര്‍ എസ് കെ റഷീദ് എ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം ഇടങ്കൈയന്‍ സ്‌പിന്നര്‍ ഷംസ് മുലാനിയേയും അക്ഷദീപ് സിങ്ങിനു പകരം യുപി താരം ആക്വിബ് ഖാനേയും ടീമില്‍ ഉല്‍പ്പെടുത്തി. മയാങ്ക് അഗര്‍വാളാണ് എ ടീമിന്‍റെ നായകന്‍.
ഇന്ത്യന്‍ ബി ടീമില്‍ യശസ്വി ജയ്സ്വാളിന് പകരം സുയാഷ് പ്രഭുദേശായിയും റിഷഭ് പന്തിന് പകരം റിങ്കുസിങ്ങും എത്തി. യഷ് ദയാലിനെ ബി ടീമില്‍ നിന്ന് മാറ്റി. എന്നാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഇടം ലഭിച്ച സര്‍ഫറാസ് ഖാന്‍ ദുലീപ് ട്രോഫിയ്ക്കായുളള ബി ടീമിലും തുടരുന്നു.
ഇന്ത്യന്‍ സി ടീമില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ടീം ഡിയുടെ ഭാഗമായിരുന്ന അക്‌സർ പട്ടേലിനും തുഷാർ ദേശ്‌പാണ്ഡെയ്‌ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് പകരം കവേരപ്പയെയും നിശാന്ത് സിന്ധുവിനെയും ടീമിലേക്കെടുത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യ എ ടീം സ്വാഡ്: മായങ്ക് അഗർവാൾ (ക്യാപ്‌റ്റന്‍), റിയാൻ പരാഗ്, തിലക് വർമ്മ, ശിവം ദുബെ, തനുഷ് കൊട്ടിയൻ, പ്രസീദ് കൃഷ്‌ണ, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ, കുമാർ കുശാഗ്ര, ശാശ്വത് റാവത്ത്, പ്രഥം സിങ്, അക്ഷയ് വാഡ്‌കർ, എസ്‌കെ റഷീദ്, ഷംസ് മുലാനി, ആഖിബ് ഖാൻ.
ഇന്ത്യ ബി ടീം സ്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), സർഫറാസ് ഖാൻ, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, നവ്ദീപ് സൈനി, മുകേഷ് കുമാർ, രാഹുൽ ചാഹർ, ആർ സായ് കിഷോർ, മോഹിത് അവസ്‌തി, എൻ ജഗദീശൻ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, സുയാഷ് പ്രഭുദേശായി, ഹിമാൻഷു മന്ത്രി.
ഇന്ത്യ സി ടീം സ്വാഡ്: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പതിദാർ, അഭിഷേക് പോറെൽ (WK), ബി ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീൻ, മാനവ് സുത്താർ, ഗൗരവ് യാദവ്, വൈശാഖ് വിജയകുമാർ, അൻഷുൽ ഖംബോജ്, ഹിമാൻഷു ചൗഹാൻ, മായങ്ക് മർകണ്ഡെ, ആര്യൻ ജുയൽവ്ക് സന്ദീപ് വാര്യർ.
ഇന്ത്യ ഡി ടീം സ്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഥർവ ടൈഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി, സരൻഷ് ജെയിൻ, അർഷ്‌ദീപ് സിങ്, ആദിത്യ താക്കരെ, ഹർഷിത് റാണ, ആകാശ് സെൻഗുപ്‌ത, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), സൗരഭ് കുമാർ , വിദ്വത് കവേരപ്പ, നിശാന്ത് സിന്ധു.