ETV Bharat / state

മുന്‍ എംഎല്‍എ ജോർജ് എം തോമസിനെ സിപിഎമ്മില്‍ തിരിച്ചെടുത്തു; അംഗത്വം തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയില്‍ - CPM reinstated George M Thomas

author img

By ETV Bharat Kerala Team

Published : Sep 10, 2024, 10:13 PM IST

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌ത മുന്‍ എംഎല്‍എ ജോര്‍ജിനെ സിപിഎം തിരിച്ചെടുത്തു. നടപടിയുണ്ടായി 14 മാസത്തിന് ശേഷമാണ് പാര്‍ട്ടി നടപടി.

GEORGE M THOMAS TO CPM  CPM KOZHIKODE  ജോർജ് എം തോമസ് സിപിഎമ്മില്‍  സിപിഎം കോഴിക്കോട്
George M Thomas (ETV Bharat)

കോഴിക്കോട്: സിപിഎം സസ്പെന്‍ഡ് ചെയ്‌ത മുൻ എംഎൽഎയും കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ജോർജ് എം തോമസിനെ പാർട്ടിയിൽ തിരിച്ചെടുത്തു. തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ജോർജ് എം തോമസിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്‌തത്.

14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ് ജോർജ് എം തോമസിനെ തിരിച്ചെടുക്കുന്നത്. സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘനവുമാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് നയിച്ചത്.

പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, ഇതിന് സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ശരിവച്ചത്.

ജോർജ് എം തോമസ് എംഎൽഎ ആയിരുന്ന 2006-2011, 2016-21 കാലയളവിലുമാണ് ക്രമക്കേടുകൾ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നൽകിയത്. വഴി വികസനത്തിന് പണവുമായി സമീപച്ചയാൾക്ക് അതേ നോട്ടുകെട്ട് തിരിച്ചെറിഞ്ഞു കൊടുത്തു എന്നാണ് ജോർജ് എം തോമസ് കമ്മിഷന് മറുപടി നൽകിയത്. എന്നാൽ മറ്റ് ആരോപണങ്ങളിൽ എംഎൽഎ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചുവെന്നാണ് വിശദീകരണം. ഈ മറുപടികൾ തള്ളിയാണ് ഒടുവിൽ പാർട്ടി നടപടിയെടുത്തത്.

Also Read: മിച്ചഭൂമി മറിച്ചു വിറ്റു ; മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.