ഭദ്രാദ്രി കോതഗുഡം : തെലങ്കാനയില്‍ പൊലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാരകഗുഡം മണ്ഡലം രഘുനാഥപാലത്തിന് സമീപമുള്ള വന മേഖലയിലാണ് വെടിവയ്‌പ്പുണ്ടായത്. മാവോയിസ്റ്റ് ബാധിത മേഖലയിൽ പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് സംഭവം.
തെലങ്കാനയിൽ നിന്നുള്ള ഒരു ഉന്നത മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തെരച്ചിലിനായി അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചു.
Also Read : മാവോയിസ്‌റ്റ് നേതാവ് സിപി മൊയ്‌തീന്‍റെ അറസ്റ്റ്; കബനി ദളത്തിന് അന്ത്യം?