ETV Bharat / bharat

ശിവകാശിയിലെ പടക്ക നിർമാണ ഫാക്‌ടറിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു - SIVAKASI FIRECRACKER FACTORY BLAST

author img

By ANI

Published : Jul 9, 2024, 1:25 PM IST

Updated : Jul 9, 2024, 2:02 PM IST

ശിവകാശി വിരുദനഗറിലെ പടക്ക നിർമാണ ഫാക്‌ടറിയില്‍ സ്‌ഫോടനം. അപകടത്തിൽ പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

FIRECRACKER BLAST IN TAMIL NADU  പടക്ക നിർമാണ ഫാക്‌ടറിയിൽ സ്‌ഫോടനം  FIRECRACKER BLAST IN VIRUDHUNAGAR  ശിവകാശി പടക്ക നിര്‍മാണ ശാല സ്ഫോടനം
ശിവകാശിക്ക് സമീപം പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം (ETV Bharat)

ചെന്നൈ: വിരുദുനഗർ ജില്ലയിലെ ശിവകാശിക്ക് സമീപം പടക്ക നിർമാണ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. സ്‌ഫോടനം നടന്ന മുറിയിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന മാരിയപ്പൻ, മുത്തുവേൽ എന്നീ രണ്ട് തൊഴിലാളികളാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സരോജയെയും, ശങ്കരവേലിനെയും ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അറുപതിലധികം മുറികളിൽ നൂറിലധികം തൊഴിലാളികളാണ് ഫാക്‌ടറിയിൽ ജോലി ചെയ്യുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പതിവുപോലെ തൊഴിലാളികൾ പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്നു. പെട്ടെന്ന് മെഡിസിൻ കോമ്പൗണ്ടിങ് റൂമിൽ നിന്നും ഉഗ്ര ശബ്‌ദത്തോടെ സ്ഫോടനം ഉണ്ടാവുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.

അപകട വിവരമറിഞ്ഞ് ശിവകാശി ഫയർ സ്‌റ്റേഷൻ ഓഫിസർ വെങ്കിടേശൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് എത്തി തീയണച്ചു. സംഭവത്തിൽ റവന്യൂ വകുപ്പും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

Also Read: ചായക്കടയില്‍ ആളിപ്പടര്‍ന്ന് തീ, കടയ്‌ക്കുള്ളില്‍പ്പെട്ട ഒരാള്‍ ഓടി രക്ഷപ്പെട്ടു; പിന്നാലെ പൊട്ടിത്തെറി, കോഴിക്കോട് മുതലക്കുളത്ത് തീപിടിത്തം

Last Updated : Jul 9, 2024, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.