ETV Bharat / bharat

നവംബർ 12 മുതൽ വിസ്‌താര ഇല്ല; എയർ ഇന്ത്യ മാത്രം - air india vistara merger - AIR INDIA VISTARA MERGER

വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്‌താരയും തമ്മിലെ ലയനം നവംബര്‍ 12 ഓടെ പൂര്‍ത്തിയാകും. യാത്രക്കാര്‍ക്ക് വിശാലമായ സേവന ശൃംഖല നല്‍കാനുദ്ദേശിച്ചാണ് ലയനമെന്ന് അധികൃതർ അറിയിച്ചു.

SINGAPORE AIRLINES  വിസ്‌താര എയർ ഇന്ത്യ ലയനം  BOOKING FOR VISTARA STOP FROM SEPT3  എയർ ഇന്ത്യ
Representative Image (ANI)
author img

By ANI

Published : Aug 30, 2024, 5:58 PM IST

ഗുരുഗ്രാം (ഹരിയാന): ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭമായ വിസ്‌താര എയര്‍ലൈന്‍സ് സര്‍വീസ് അവസാനിപ്പിക്കുന്നു. എയര്‍ ഇന്ത്യയുമായി വിസ്‌താര ലയിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. നവംബർ 12 ഓടെ ലയനം പൂർത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12 മുതല്‍ എയര്‍ ഇന്ത്യ എന്ന ഒറ്റ ബ്രാന്‍റിലായിരിക്കും സേവനം. ലയനം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനകളിലൊന്നായി എയർ ഇന്ത്യ മാറും.

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്: സെപ്റ്റംബർ മൂന്ന് മുതൽ വിസ്‌താരയുടെ വിമാന സർവീസുകൾ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാൻ സാധിക്കില്ല. നവംബർ 12ന് ശേഷമുള്ള വിസ്‌താര ബുക്കിങ്ങുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യും. എയർ ഇന്ത്യ വെബ്സൈറ്റ് വഴിയാകും പിന്നീട് വിമാനങ്ങളുടെ ബുക്കിങ് നടത്തുക.

യാത്രക്കാര്‍ക്ക് വിശാലമായ സേവന ശൃംഖല നല്‍കാനുദ്ദേശിച്ചാണ് ലയനം. വിസ്‌താരയുടെ എല്ലാ വിമാന സര്‍വീസുകളും ലയനത്തിന് ശേഷം എയര്‍ ഇന്ത്യയാകും നടത്തുക. ഉപഭോക്‌താക്കളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്താൻ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിസ്‌താര അറിയിച്ചു. ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് വിസ്‌താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു.

ലയനത്തോടെ ഉപഭോക്താക്കൾക്ക് കൂടുതൽ വിമാനങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള അവസരമുണ്ടാകും. ഈ പരിവർത്തനം സുഗമവും തടസരഹിതവുമാണെന്ന് ഉറപ്പാക്കാൻ വിസ്‌താരയും എയർ ഇന്ത്യയും പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി പറഞ്ഞു.

തങ്ങളുടെ യാത്രയിലെ ഈ പുതിയ ഘട്ടത്തിൽ ആവേശഭരിതരാണ്, എയർ ഇന്ത്യ എന്ന നിലയിൽ ഞങ്ങളുടെ ഉപഭോക്താക്കളെ ഉടൻ സ്വാഗതം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

ലയനം ബുദ്ധിമുട്ടുകളില്ലാതെ പൂർത്തിയാക്കാനുള്ള നീക്കം തുടങ്ങിയതായി എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്‌ടറുമായ കാംബെൽ വിൽസൺ പറഞ്ഞു. എയർ ഇന്ത്യ, വിസ്‌താര എന്നിവിടങ്ങളിൽ നിന്നുള്ള ക്രോസ്-ഫങ്ഷണൽ ടീമുകൾ, എയർക്രാഫ്റ്റ്, ഫ്ളൈയിങ് ക്രൂ, ഗ്രൗണ്ട് അധിഷ്‌ഠിത പ്രവർത്തകരെല്ലാം ഉപഭോക്താക്കളെ, പുതിയ എയർ ഇന്ത്യയിലേക്ക് കഴിയുന്നത്ര തടസങ്ങളില്ലാതെ മാറ്റാൻ നിരവധി മാസങ്ങളായി ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ ഉപഭോക്താക്കൾക്ക് വിപുലീകരിച്ച നെറ്റ്‌വർക്ക്, അധിക ഫ്ലൈറ്റ് ഓപ്‌ഷനുകൾ, മെച്ചപ്പെട്ട ഫ്രീക്വെന്‍റന്‍റ് ഫ്ലയർ പ്രോഗ്രാമുകൾ, മുൻകാല എയർലൈനുകളിൽ ഏറ്റവും മികച്ചത് എന്നിവ വാഗ്‌ദാനം ചെയ്യാൻ സംയുക്ത ടീം ശ്രമിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

എയര്‍ ഇന്ത്യയുടെ 25.1 ശതമാനം ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്: ഇന്ത്യൻ സർക്കാരിൻ്റെ അനുമതിയോടെ ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ 25.1 ശതമാനം ഓഹരി സിംഗപ്പൂർ എയർലൈൻസ് ഏറ്റെടുക്കും. ടാറ്റയുടേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭം എന്ന നിലയ്ക്ക് വിസ്‌താര എയര്‍ ഇന്ത്യയില്‍ ലയിക്കുന്നതോടെയാണ് ഓഹരി പങ്കാളിത്തത്തിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് അവകാശം ലഭിക്കുന്നത്.

ഏകദേശം 2,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ ഓഹരികള്‍. എയര്‍ ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വിസ്‌താരയിൽ 49 ശതമാനം ഓഹരിയാണ് വിസ്‌താരയ്ക്കുള്ളത്. ഇതിനുശേഷം, എല്ലാ വിമാനങ്ങളും എയർ ഇന്ത്യ പ്രവർത്തിപ്പിക്കും. ഈ ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ, എയർക്രാഫ്റ്റ്, ക്യാബിൻ ക്രൂ എന്നിവ 2025 ആദ്യം വരെ നിലനിർത്തുമെന്ന് വിസ്‌താര പറഞ്ഞു.

ഓഗസ്‌റ്റ് 10ന്, രണ്ട് കമ്പനികളും തങ്ങളുടെ എയർക്രാഫ്റ്റ് ലൈൻ മെയിൻ്റനൻസ് ഓപ്പറേഷനുകൾ സംയോജിപ്പിക്കുന്നതിന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് (ഡിജിസിഎ) സിവിൽ ഏവിയേഷൻ റിക്വയർമെൻ്റ് (സിഎആർ) 145 അംഗീകാരം നേടിയെടുത്തിരുന്നു.

Also Read: ചെന്നൈ-തിരുവനന്തപുരം യാത്ര ഇനി എളുപ്പമാകും; പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.