ETV Bharat / bharat

മേള നടക്കുന്നിടത്തെ ആള്‍ക്കൂട്ടത്തിലേക്ക് പാല്‍ ടാങ്കര്‍ പാഞ്ഞുകയറി ; മൂന്ന് മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക് - സിക്കിം പാല്‍ ടാങ്കര്‍ അപകടം

നിയന്ത്രണം വിട്ട പാല്‍ ടാങ്കര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം. അപകടം സിക്കിമില്‍ ഒരു മേളയ്‌ക്കിടെ.

Sikkim Milk Unit Tanker Accident  Milk Tanker Accident In Sikkim  Milk Tanker Accident Death Toll  സിക്കിം പാല്‍ ടാങ്കര്‍ അപകടം  സിക്കിം മില്‍ക്ക് യൂണിറ്റ്
Sikkim Milk Unit Tanker Accident
author img

By ETV Bharat Kerala Team

Published : Feb 11, 2024, 11:56 AM IST

ഗാങ്‌ടോക്ക് : മേള നടക്കുന്നിടത്തെ ആള്‍ക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട പാല്‍ ടാങ്കര്‍ ലോറി പാഞ്ഞുകയറി മൂന്ന് മരണം (Milk Tanker Accident In Sikkim). ശനിയാഴ്‌ച (ഫെബ്രുവരി 10) രാത്രി സിക്കിമിലെ റാണിപുൾ മേഖലയിലാണ് അപകടമുണ്ടായത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അതില്‍ 20 പേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം.

രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് സിക്കിം പൊലീസ് അറിയിച്ചു. മേളയില്‍ പങ്കെടുക്കാനെത്തിയവര്‍ പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളിലേക്കാണ് സിക്കിം മില്‍ക്ക് യൂണിറ്റിന്‍റെ ടാങ്കര്‍ ഇടിച്ചുകയറിയത്. പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങള്‍ക്ക് സമീപം ആളുകള്‍ കൂടി നിന്നിരുന്നു.

സിലിഗുരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കര്‍ ലോറിയുടെ ബ്രേക്ക് തകരാറില്‍ ആയതോ ഡ്രൈവറുടെ അശ്രദ്ധയോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

പാല്‍ ടാങ്കര്‍ ലോറിയുടെ ടയറിനടിയില്‍പ്പെട്ടാണ് മൂന്ന് പേരും മരിച്ചത്. ഇവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായാണ് വിവരം. സ്ഥലത്തുണ്ടായിരുന്നവരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് സിക്കിം ഭരണകൂടം. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പ്രേം സിങ് തമാങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.