ഗാങ്ടോക്ക്: സിക്കിമില്‍ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്ത വിജയം. സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ രണ്ട് പേരാണ് എതിരില്ലാതെ വിജയിച്ചത്. സൊറെങ് ചാക്കുങ്, നാംചി സിഘിതാങ് നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആദിത്യ ഗൊലെ, സതീഷ് ചന്ദ്രറായ് എന്നിവരാണ് യഥാക്രമം ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സൊറെങ് ചാക്കുങിലെ ഏക സ്ഥാനാര്‍ഥി ആദിത്യ ഗൊലെ മാത്രമായിരുന്നു. എസ്‌ഡിഎഫിലെ പ്രൊബിന്‍ ഹാങ് സബ്ബ തന്‍റെ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെയാണ് മത്സരരംഗത്ത് ഗൊലെ മാത്രമായത്. നാംചി സിഘിതാങില്‍ എസ്‌ഡിഎഫ് സ്ഥാനാര്‍ഥി ഡാനിയല്‍ റായ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതോടെയാണ് സതീഷ് ചന്ദ്രറായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
Also Read: മഹാരാഷ്‌ട്രയില്‍ മഹായുതി, ജാര്‍ഖണ്ഡില്‍ എൻഡിഎ; ആദ്യ ഫലസൂചനകള്‍ പുറത്ത്