ETV Bharat / bharat

'കർണാടകയിൽ താമസിക്കുന്നവർ കന്നഡ പഠിക്കണം': മുഖ്യമന്ത്രി സിദ്ധരാമയ്യ - Siddaramaiah about kannada language - SIDDARAMAIAH ABOUT KANNADA LANGUAGE

കർണാടകയിൽ താമസിക്കുന്ന എല്ലാവരോടും കന്നട പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭാഷയോടുള്ള ബഹുമാനവും ആദരവും വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

KARNATAKA CHIEF MINISTER  SIDDARAMAIAH  കർണാടക നാമകരണ സുവർണ മഹോത്സവം  കർണാടകയിലുള്ളവര്‍ കന്നഡ പഠിക്കണം
karnataka Chief Minister Siddaramaiah (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 8:17 AM IST

കർണാടക: ഭൂമിയും വെള്ളവും പോലെ മാതൃഭാഷയും സംരക്ഷിക്കേണ്ടത് ഓരോ കന്നഡിഗൻ്റെയും ഉത്തരവാദിത്തമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ എല്ലാവരോടും കന്നട ഭാഷ പഠിക്കണമെന്നും മാതൃഭാഷ സംസാരിക്കുന്നത് അഭിമാനത്തോടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കർണാടക നാമകരണ സുവർണ മഹോത്സവത്തിൻ്റെ ഭാഗമായി, നാദാദേവി ഭുവനേശ്വരിയുടെ വെങ്കല പ്രതിമ നിർമിക്കുന്നതിനുള്ള ഭൂമിപൂജ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ താമസിക്കുന്നവരോട് കന്നഡയിൽ തന്നെ സംസാരിക്കാൻ എല്ലാവരും തീരുമാനിക്കണം.

കന്നഡയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം. കന്നഡ ഭാഷ പഠിക്കാതെ ജീവിക്കുക എന്നത് ബെംഗളൂരുവിൽ സര്‍വ സാധാരണമായിരിക്കുന്നു. കന്നഡയ്ക്ക് പ്രാധാന്യം നല്‍കുന്ന അന്തരീക്ഷം സൃഷ്‌ടിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്.

അതിനായി ഇവിടെ താമസിക്കുന്നവരെല്ലാം കന്നഡ പഠിക്കണം. കന്നഡയോടുള്ള സ്നേഹം വളർത്തിയെടുക്കണം. നമ്മുടെ ഭാഷയോട് ബഹുമാനവും ആദരവും വളർത്തിയെടുക്കണമെന്നും സിദ്ധരാമയ്യ ചടങ്ങില്‍ പറഞ്ഞു. 2023 നവംബർ 1നാണ്, സംസ്ഥാനത്തിന് കർണാടക എന്ന് നാമകരണം ചെയ്‌തിട്ട് 50 വർഷം തികഞ്ഞത്. ഒരു വർഷം മുഴുവനും നാം പരിപാടികൾ സംഘടിപ്പിക്കുമെന്നും 'ഹെസരായിതു കർണാടക, ഉസിരാഗാലി കന്നഡ' എന്ന മുദ്രാവാക്യത്തോടൊയാണ് ആഘോഷിക്കുന്നതെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.

ദേവരാജ അരശു മുഖ്യമന്തിയായിരുന്ന കാലത്താണ് സംസ്ഥാനത്തിന് കർണാടക എന്ന് നാമകരണം ചെയ്‌തത്. അതുവരെ മൈസൂർ സ്‌റ്റേറ്റ് എന്നാണ്, കര്‍ണാടക അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ ഹൊറട്ടി, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, കന്നഡ, സാംസ്‌കാരിക മന്ത്രി ശിവരാജ് തങ്കഡഗി, എംഎൽഎമാർ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ALSO READ: യുജിസി നെറ്റ് ക്രമക്കേട്‌: വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് പുറത്ത് പ്രതിഷേധം, എൻഎസ്‌യുഐ അംഗങ്ങളെ കസ്റ്റഡിയിലെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.