ETV Bharat / bharat

ഷിരൂരിലെ രക്ഷാദൗത്യം: അര്‍ജുനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു, നാളെ വീണ്ടും പുനരാരംഭിക്കും - Arjun Mission

author img

By ETV Bharat Kerala Team

Published : Jul 27, 2024, 7:24 PM IST

മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ രക്ഷാദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഡ്രഡ്‌ജര്‍ എത്തിച്ച് തെരച്ചില്‍ പുനരാരംഭിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ. ലോറി ചെളിയില്‍ പുതഞ്ഞ് പോയിട്ടുണ്ടാകാമെന്ന് ജില്ല കലക്‌ടര്‍.

ARJUN Search Operation In Shirur  ഈശ്വര്‍ മാല്‍പെ സംഘം തെരച്ചില്‍  Shirur Landslide Updates  ഷിരൂരിലെ അര്‍ജുന്‍ രക്ഷാദൗത്യം
Search Operation Shirur (ETV Bharat)

ബെംഗളുരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ഗംഗാവലിപ്പുഴയില്‍ അര്‍ജുനായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്നത്തെ തെരച്ചിലിലും നിരാശയായിരുന്നു ഫലം. ഡ്രഡ്‌ജര്‍ എത്തിച്ച് സ്ഥലത്ത് പരിശോധന നടത്തുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്‌ണ സെയില്‍ അറിയിച്ചു. ലോറി ചെളിയില്‍ പുതഞ്ഞ് പോയിട്ടുണ്ടാകാമെന്ന് ജില്ല കലക്‌ടര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഈശ്വര്‍ മാല്‍പെയെ സംഘം ഒഴുക്കില്‍പ്പെട്ടതിന് തുടര്‍ന്ന് നേരത്തെ രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു. അല്‍പ സമയത്തിന് ശേഷം വീണ്ടും രക്ഷാദൗത്യം തുടര്‍ന്നെങ്കിലും അര്‍ജുനെ കണ്ടെത്താന്‍ സാധിച്ചില്ല.

ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്ന സ്ഥലത്തൊന്നും അര്‍ജുനെ കണ്ടെത്താനായില്ലെന്ന് ഉത്തര കന്നഡ കലക്‌ടര്‍ ലക്ഷ്‌മി പ്രിയ പറഞ്ഞു. നിരവധി തവണ ഈശ്വര്‍ മാല്‍പെ ആഴത്തില്‍ ഇവിടെ പരിശോധന നടത്തിയെന്നും കലക്‌ടര്‍ വ്യക്തമാക്കി. കുന്ദാപുരയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് പുഴയിലിറങ്ങി പരിശോധിച്ചത്. പുഴയില്‍ ചെളിയും പാറയുമാണ് കണ്ടെത്താനായതെന്ന് തെരച്ചില്‍ നടത്തിയ സംഘത്തിലെ ഈശ്വര്‍ മാല്‍പെ പറഞ്ഞു.

പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് മാല്‍പെ കുത്തൊഴുക്കില്‍പ്പെട്ടത്. കുത്തൊഴുക്ക് ഉള്ളതിനാല്‍ അടിത്തട്ടിലെ പരിശോധന ശ്രമകരമാണ്. എങ്കിലും ലോറിക്കടുത്തെത്തി അര്‍ജുന്‍ അതിലുണ്ടോയെന്ന് ഉറപ്പിക്കാനായിരുന്നു ശ്രമം. അതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്.

നാലിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് സിഗ്‌നല്‍ ലഭിച്ചിരുന്നു. ഇതില്‍ നാലാമത്തെ ഇടത്താണ് പരിശോധന നടത്തിയത്. അര്‍ജുന്‍റെ ലോറി ഈ സ്ഥലത്ത് ഉണ്ടെന്നായിരുന്നു നേരത്തെ ഉറപ്പിച്ചിരുന്നത്. അതേസമയം തെരച്ചില്‍ തുടരുമെന്ന് കലക്‌ടര്‍ വ്യക്തമാക്കി. മറ്റ് പോയിന്‍റുകളിലും തെരച്ചില്‍ നടത്തുമെന്നും അവര്‍ അറിയിച്ചു. പുഴയ്ക്ക് നടുവില്‍ രൂപപ്പെട്ട മണ്‍തിട്ടയില്‍ നിന്ന് ഇറങ്ങിയാണ് പരിശോധന നടത്തിയത്.

Also Read: ഷിരൂരിലെ രക്ഷാദൗത്യം; പുഴയില്‍ പരിശോധനയ്‌ക്ക് എട്ടംഗ മുങ്ങല്‍ വിദഗ്‌ധ സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.