ന്യൂഡല്‍ഹി: അജിത് പവാറിന്‍റെ എന്‍സിപി വിഭാഗം ഘടികാരം തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തര്‍ക്കത്തില്‍ അന്തിമ തീരുമാനം വരും വരെ ഘടികാര ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്നാണ് ശരദ് പവാറിന്‍റെ ആവശ്യം.
അജിത് പവാര്‍ ഘടികാര ചിഹ്നം ഉപയോഗിക്കുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഇത് അജിത് പവാര്‍ വിഭാഗത്തിന് അര്‍ഹിക്കാത്ത നേട്ടമുണ്ടാക്കുന്നുണ്ടെന്നും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യം തടയണമെന്നും ശരദ് പവാര്‍ പറയുന്നു.
വസ്‌തുതകള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ശരദ് പവാര്‍ കോടതിയുടെ അനുമതി തേടി. അതേസമയം കോടതി നിര്‍ദേശങ്ങള്‍ ഇതുവരെ അജിത് പവാര്‍ വിഭാഗം പാലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിഹ്നത്തര്‍ക്കത്തില്‍ ആറ് രേഖകള്‍ സമര്‍പ്പിക്കാനുള്ള അനുമതിയാണ് ശരദ് പവാര്‍ തേടിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുതിര്‍ന്ന അഭിഭാഷകന്‍ ബല്‍ബീര്‍ സിങ്, അഭിഭാഷകാരയ സിദ്ദാര്‍ത്ഥ് ധര്‍മ്മാധികാരി, അഭികല്‍ പ്രതാപ് സിങ്, എന്നിവര്‍ അജിത് പവാറിന് വേണ്ടി ഹാജരായി. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിഗ്വിയാണ് ശരദ് പവാറിന് വേണ്ടി ഹാജരായത്.
നേരത്തെ അജിത് പവാര്‍ പരമോന്നത കോടതിയില്‍ ഒരു സമ്മത സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ താന്‍ വര്‍ത്തമാന പത്രങ്ങളില്‍ ഇത് സംബന്ധിച്ച അവകാശവാദ പരസ്യം നല്‍കിയിരുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏഴ് മറാത്തി പത്രങ്ങളിലും രണ്ട് ഹിന്ദി പത്രങ്ങളിലും രണ്ട് ഇംഗ്ലീഷ് പത്രങ്ങളിലുമാണ് അവകാശവാദമടങ്ങിയ പരസ്യം നല്‍കിയത്. ശരദ് പവാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അജിത് പവാര്‍ പറഞ്ഞു. താന്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശരദ് പവാറിന്‍റെ ചിത്രങ്ങളോ ദൃശ്യങ്ങളോ മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഈ മാസം പതിമൂന്നിന് സുപ്രീം കോടതി അജിത് പവാര്‍ വിഭാഗത്തോട് നിര്‍ദേശിച്ചിരുന്നു. സ്വന്തം കാലില്‍ നിന്ന് വേണം തെരഞ്ഞെടുപ്പിന് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും ഇലക്‌ട്രോണിക് സര്‍ക്കുലറും കോടതി നല്‍കിയിരുന്നു. മറ്റൊരു രാഷ്‌ട്രീയ കക്ഷിയെ നിങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Also Read: ശിവസേന നിയമസഭ കക്ഷി നേതാവായി ഏകനാഥ് ഷിൻഡെ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ