ETV Bharat / bharat

നിർത്തിയിട്ട ബസിന് മുകളിലേക്ക് ട്രക്ക് ഇടിച്ച് മറിഞ്ഞ് 11 മരണം; 10 പേർക്ക് പരിക്കേറ്റു - Shahjahanpur Bus accident

സീതാപൂരിൽ നിന്ന് പൂർണഗിരിയിലേക്ക് പോവുകയായിരുന്ന ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

TRUCK TURNS TURTLE ON BUS  TRUCK OVERTURNED ON PRIVATE BUS UP  നിർത്തിയിട്ട ബസിൽ ട്രക്ക് ഇടിച്ചു  DEVOTEES DIED IN ACCIDENT IN UP
Shahjahanpur Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : May 26, 2024, 9:45 AM IST

ഷാജഹാൻപൂർ : ഉത്തർപ്രദേശിൽ നിർത്തിയിട്ട ബസിന് മുകളിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. സീതാപൂരിൽ നിന്ന് പൂർണഗിരിയിലേക്ക് പോകുകയായിരുന്ന ഭക്തർ സഞ്ചരിച്ച സ്വകാര്യ ബസിന് മുകളിലേക്കാണ് ട്രക്ക് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

ഷാജഹാൻപൂർ ജില്ലയിലെ ഖുതാർ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍, ഖുതാർ മേഖലയിൽ ഗോല ബൈപാസ് റോഡിലെ ധാബയിൽ ബസ് നിർത്തിയപ്പോഴായിരുന്നു അപകടം. ബലാസ്റ്റ് കല്ലുകൾ നിറച്ച ട്രക്കാണ് അപകടത്തിനിടയാക്കിയത്. രാത്രി 11 മണിയോടെ ആയിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.

സീതാപൂർ ജില്ലയിലെ സിധൗലി പ്രദേശത്തെ ബരാജെത ഗ്രാമത്തിൽ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. 'ശനിയാഴ്‌ച രാത്രി 11.20 മണിയോടെയാണ് ഖുതാർ പിഎസ് ഏരിയയിൽ പാർക്ക് ചെയ്‌ത ബസിന് മുകളിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതായി ഞങ്ങൾക്ക് വിവരം ലഭിച്ചത്. പൂർണഗിരിയിലേക്ക് പോകുന്ന ഭക്തരായിരുന്നു ബസിൽ. അപകടസമയം ചിലർ ബസിനുള്ളിലും മറ്റുള്ളവർ ധാബയിൽ ഭക്ഷണം കഴിക്കുകയുമായിരുന്നു' -ഷാജഹാൻപൂർ എസ്‌പി അശോക് കുമാർ മീണ പറഞ്ഞു.

കല്ലുകൾ നിറച്ച ട്രക്ക് ആദ്യം ഇടിക്കുകയും പിന്നീട് ബസിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു വീഴുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 10 പേരെ രക്ഷപ്പെടുത്തിയത്. 11 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

മരിച്ചവരിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്‌ച രാത്രിയാണ് ബസ് യാത്രികർ പൂർണഗിരി ദർശനത്തിനായി യാത്ര തിരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം ഡിഎം ഉമേഷ് പ്രതാപ് സിങ്, എസ്‌പി അശോക് കുമാർ മീണ എന്നിവർ അപകട വിവരമറിഞ്ഞ് രാത്രി 12.50 ഓടെ തന്നെ സ്ഥലത്തെത്തിയിരുന്നു. ക്രെയിനുകൾ ഉപയോഗിച്ചാണ് ആളുകളെ പുറത്തെടുത്തത്.

ALSO READ: 6 നവജാത ശിശുക്കള്‍ വെന്തുമരിച്ചു; കിഴക്കൻ ഡൽഹിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം, 11 കുട്ടികളെ രക്ഷപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.