ജയ്‌പുര്‍: ജയ്‌പുരിലെ ബൈനാഡയിൽ കെമിക്കൽ ഫാക്‌ടറിയില്‍ തീപിടിച്ച് അഞ്ച് പേര്‍ വെന്തുമരിച്ചു. ബസ്സി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ബോയിലർ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി സ്ഥലത്തെത്തിയ എ സി പി മുകേഷ് ചൗധരി അറിയിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. ബോയിലര്‍ പൊട്ടിത്തെറച്ചതിനെ തുടർന്ന് രാസവസ്‌തുവിന് തീപിടിച്ച് അപകടം തീവ്രമാവുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ജയ്‌പുരിലെ വിശ്വകർമ പ്രദേശത്തും വൻ തീപിടിത്തം ഉണ്ടായിരുന്നു. അപകടത്തില്‍ ദമ്പതികളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.