ETV Bharat / bharat

ഒഴുക്ക് കണ്ടുനിൽക്കവേ കൈവരി തകർന്ന് പുഴയിൽവീണു; ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം - YOUTHS DIED IN RIVER

പുഴയുടെ ഒഴുക്ക് നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് യുവാക്കൾ അപകടത്തിൽ പെട്ടത്. ഏഴുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു

7 YOUTHS DIED IN ACCIDENT  POND COLLAPSE  RAJASTHAN YOUTHS DEATH  ഒഴുക്കിൽപ്പെട്ട യുവാക്കൾ മരിച്ചു
Tragic death of youths at Rajasthan's Bharatpur (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 11, 2024, 6:39 PM IST

രാജസ്ഥാൻ: പുഴയിലെ ഒഴുക്കിൽപ്പെട്ട ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം. ഭരത്പൂർ ജില്ലയിലെ ബയാന മേഖലയിലാണ് സംഭവം. ബംഗംഗ നദിയോട് ചേർന്ന് നിർമിച്ച കുളത്തിനരികിൽ നിന്ന യുവാക്കളാണ് അപകടത്തിൽ പെട്ടത്.

പവൻ (15), സൗരഭ് സിങ് (16), ഭൂപേന്ദ്ര (18), ശന്തനു (18), ലക്കി (20), ഗൗരവ് (16), പവൻ (22) എന്നിവരാണ് മരിച്ചത്. കുളത്തിന്‍റെ കൈവരിയിലിരുന്ന് പുഴയുടെ ഒഴുക്ക് നിരീക്ഷിച്ചുകൊണ്ടിരിക്കെ പെട്ടന്ന് കൈവരി അടർന്നു വീണാണ് ഇവർ ഒഴുക്കിൽപ്പെട്ടത്.

ഏഴുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നദിക്കരയിലുണ്ടായിരുന്ന ആളുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചിങ്കിലും യുവാക്കളെ രക്ഷിക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവ സമയത്ത് പുഴയിലെ നീരൊഴുക്ക് കൂടുതലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also Read: രാജസ്ഥാനിലെ മാർവാറിൽ കനത്ത മഴ; ബൈക്ക് യാത്രികനെ ഒഴുക്കിൽപ്പെട്ട് കാണാതായി, വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.