ETV Bharat / bharat

'സിഎഎ എതിര്‍പ്പിന്‍റെ കാരണങ്ങള്‍'; കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് ബൃന്ദ കാരാട്ട്

author img

By ETV Bharat Kerala Team

Published : Mar 12, 2024, 9:35 PM IST

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്

Brinda Karat  Citizenship Amendment Act  Brinda Karat against BJP  Implementation of CAA
Brinda Karat

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് മുതിർന്ന സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. തങ്ങൾ സിഎഎയെ എതിർക്കുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ടെന്ന് പറഞ്ഞു. ചൊവ്വാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ബൃന്ദ കാരാട്ടിന്‍റെ പ്രതികരണം (Senior CPI(M) Leader Brinda Karat Attacked The Central Government).

സിഎഎയെ എതിൽക്കാനുളള പ്രധാന കാരണങ്ങളാണ്, ഒന്നാമതായി ഇത് പൗരത്വത്തിന്‍റെ നിർവചനത്തെ മാറ്റുന്നു. വിവേചനപരമായ മതവുമായി ബന്ധപ്പെടുത്തുന്ന ഒന്നാണിത്. രണ്ടാമതായി, ഈ പ്രഖ്യാപനത്തിന്‍റെ സമയം കാരണം. മൂന്നാമതായി ധ്രുവീകരണത്തിലും വിഭജനത്തിലും ബിജെപി അഭിവൃദ്ധി പ്രാപിക്കുന്നെന്നും അത് അവരുടെ രാഷ്‌ട്രീയത്തിന്‍റെ ഡിഎൻഎയിലാണെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

കേന്ദ്രം സംസ്ഥാന സർക്കാരിന് അധികാരം നൽകിയിട്ടില്ല. അവർ സംസ്ഥാന സർക്കാരുകളെ സിഎഎ പാനലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇത് പ്രതിഷേധാർഹമാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

അതേസമയം പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും കാരണം കോൺഗ്രസ് എല്ലായ്പ്പോഴും പൗരത്വ ഭേദഗതി നിയമത്തെ എതിർത്തിരുന്നെന്നും രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമയത്ത് ഭരണഘടനാ നിർമ്മാതാക്കൾ അടിച്ചമർത്തലിന്‍റെ പേരിൽ ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിലുളള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സെക്കന്തരാബാദിൽ നടന്ന മീറ്റിങ്ങിൽ വച്ചായിരുന്നു കോണ്‍ഗ്രസിനെതിരെ അമിത് ഷായുടെ പ്രതികരണം.

ALSO READ:എന്താണ് പൗരത്വ ഭേദഗതി ബില്‍; വിശദമായി അറിയാം

അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്‍റെ ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രാബല്യത്തിലിറക്കിയിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തു. വിജ്ഞാപനപ്പ്രകാരം നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ ആറ് വിഭാഗക്കാർക്ക് പൗരത്വം ലഭിക്കും.

പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്‌ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്കാകും പൗരത്വം നല്‍കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.