ETV Bharat / bharat

മുസ്ലീം പള്ളിക്കെതിരെ നടന്ന പ്രതിഷേധം ആക്രമാസക്തമായതോടെ ഉത്തരകാശിയില്‍ നിരോധനാജ്ഞ

ജില്ലാ മജിസ്ട്രേറ്റ് മെഹര്‍ബാന്‍ സിങ് ബിഷ്‌ട് ആണ് കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധ റാലിക്കിടെ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു

PROTEST AGAINST MOSQUE  UTARAKASHI PROTEST  UTARAKASHI MOSQUE  ഉത്തരകാശിയില്‍ നിരോധനാജ്ഞ
Angry protesters threw stones at the police, who in turn took to lathi-charge to disperse the crowd and restore peace in the area (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

ഉത്തരകാശി: മുസ്ലീം പള്ളിക്ക് നേരെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് മെഹര്‍ബാന്‍ സിങ് ബിഷ്‌ട്. മാര്‍ച്ചിനിടെ പൊലീസുകാര്‍ക്കടക്കം നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.

പള്ളിയുടെ നിയമ സാധുത ചോദ്യം ചെയ്‌തായിരുന്നു പ്രതിഷേധം. കുപിതരായ പ്രക്ഷോഭകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍ പൗര സുരക്ഷ നിയമത്തിലെ 163ാം വകുപ്പാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം ആയുധങ്ങളുമായി പ്രദേശത്തേക്ക് കടക്കുന്നതിന് നിരോധനമുണ്ട്. ലാത്തി, വടികള്‍, കത്തി, കുന്തം തോക്ക് തുടങ്ങിയവയ്ക്കാണ് നിരോധനം. നടക്കാന്‍ വടി പോലുള്ളവ ആവശ്യമുള്ള ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങള്‍

  1. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നതിന് നിരോധനം
  2. നിരോധിത മേഖലയില്‍ പൊതുയോഗങ്ങള്‍, ജാഥകള്‍ തുടങ്ങിയവയ്ക്കും നിരോധനം
  3. ഉച്ചഭാഷിണികളുടെ ഉപയോഗത്തിനും പൂര്‍ണ നിരോധനം
  4. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തും വിധം മോശം ഭാഷ ഉപയോഗിക്കുന്നതിനും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനും നിരോധനം.
  5. ആയുധങ്ങളും തീപിടിക്കുന്ന വസ്‌തുക്കളും പോലുള്ള മനുഷ്യര്‍ക്കും പൊതുസ്വത്തുക്കള്‍ക്കും നാശനഷ്‌ടമുണ്ടാക്കാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കടത്തുന്നതിനും നിരോധനമുണ്ട്.
  6. ഇത്തരം വസ്‌തുക്കളുമായി നിരോധിത ഇടങ്ങളിലേക്ക് കടക്കുന്നതിനും വ്യക്തികള്‍ക്ക് നിരോധനമുണ്ട്. നിയമവാഴ്‌ചയ്ക്ക് ഭംഗം വരുത്തുന്ന യാതൊരു ഇടപെടലുകളും അനുവദിക്കില്ല.
  7. തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളും പ്രചാരണങ്ങളും സാമൂഹ്യമാധ്യമങ്ങളിലോ ഇലക്‌ട്രോണിക് മാധ്യമങ്ങളിലോ പാടില്ല.
  8. സാംസ്‌കാരിക-രാഷ്‌ട്രീയ പരിപാടികള്‍ക്കും നിരോധനം.
  9. നിരോധനാജ്ഞയുടെ ലംഘനം ഭാരതീയ ന്യായ സംഹിതയുടെ 223ാം വകുപ്പ് പ്രകാരം കുറ്റകരമാണ്.

ഉത്തരകാശി, ദുണ്ഡ, ഭട്‌വാഡി, ജോഷിയാട തുടങ്ങിയ സ്ഥലങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. സംയുക്ത ഹിന്ദു സങ്കതന്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജന്‍ അക്രോശ് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കടകമ്പോളങ്ങള്‍ അടച്ചിട്ടത്. പള്ളി പണിതിരിക്കുന്നത് സര്‍ക്കാരിന്‍റെ ഭൂമിയിലാണെന്നും ഇത് അനധികൃതമായാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ റാലി.

പള്ളി ഏറെ പഴക്കമുള്ളതാണെന്നും മുസ്ലീം സമുദായം പണിതതാണെന്നും ജില്ലാ ഭരണകൂടം വിശദമാക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. പ്രതിഷേധ റാലി തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പള്ളിയിലേക്ക് പോകണമെന്ന ആവശ്യമുയര്‍ത്തി.

അക്രമസംഭവങ്ങള്‍ ഒഴിവാക്കാനാണ് ഭട്‌വാഡിയിലേക്കുള്ള ഗംഗോത്രി ദേശീയപാതയില്‍ ബാലിക്കേഡുകള്‍ തീര്‍ത്ത് ജില്ലാ ഭരണകൂടം പ്രതിഷേധം തടയാന്‍ ശ്രമിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ പൊലീസ് ഇത് അനുവദിച്ചില്ല.

Also Read: പീഡന ശ്രമത്തിനെതിരെ പ്രതിഷേധം; ചുരാചന്ദ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.