തിരുവനന്തപുരം: സിനിമയില്‍ ടെക്‌നീഷ്യന്‍ ആവാനാണോ ആഗ്രഹം? ഡിജിറ്റൽ മീഡിയ പ്രൊഡക്ഷനിൽ പുതിയ അവസരമൊരുക്കുകയാണ് സിഡിറ്റും കേരള നോളജ് ഇക്കണോമി മിഷനും (KKEM). ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷന്‍റെ 6 മാസത്തെ പ്രൊഫഷണൽ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം.
ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി, ഗ്രാഫിക് ഡിസൈൻ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കോഴ്‌സ്. വിദ്യാര്‍ഥികള്‍ക്ക് മേഖലയിലെ വിദഗ്‌ധരോടൊപ്പമുള്ള തത്സമയ പരിശീലനം, പ്രൊഫഷണൽ പരിശീലനത്തിനൊപ്പം സർട്ടിഫിക്കേഷൻ എന്നിവയുമുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് 70% സ്‌കോളർഷിപ്പും ഉണ്ടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. DWMS Connect App എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌ത് കോഴ്‌സിന് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടതിങ്ങനെ:
DWMS Connect App > Skill Development Programs > Proceed > Search for Course > Apply - കൂടുതൽ വിവരങ്ങൾക്ക് 8547720167 എന്ന നമ്പരില്‍ ബന്ധപ്പെടുക.