കൊച്ചി: കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ ഒക്‌ടോബര്‍ 27ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തണിന്‍റെ ഒമ്പതാം പതിപ്പാണിത്. ഫുൾ മാരത്തൺ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.കി.മീ), ഫൺ റണ്ണിലും (5 കി.മീ) എന്നീ വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
Gear up for glory! Just a few more days to go! Keep these tips in mind and get ready to conquer the marathon. See you on October 27, 2024, at Marine Drive, Kochi.#RunTodayFinishFearless #KochiMarathon #MarathonRunners #Kochi #FullMarathon #ScenicMarathon pic.twitter.com/MWxuRJJegH
— Ageas Federal Spice Coast Marathon (@spicecoastrace) October 24, 2024
കൊച്ചി മറൈൻഡ്രൈവ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന മാരത്തൺ ക്വീൻസ്‌വേ, ഫോർഷോർ റോഡ്, തേവര, രവിപുരം, നേവൽ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്‌ടൺ ഐലൻഡ് വഴി കറങ്ങി തിരിച്ച് മറൈൻഡ്രൈവ് ഗ്രൗണ്ടിൽ അവസാനിക്കും. രാവിലെ 3.30ന് ആണ് ഫുള്‍ മാരത്തൺ ആരംഭിക്കുക. ഹാഫ് മാരത്തൺ 4.30നും ഫൺ റൺ ആറിനും തുടങ്ങും.
Don’t miss out, secure your spot soon.
— Ageas Federal Spice Coast Marathon (@spicecoastrace) October 11, 2024
Register before Oct 14th for the Ageas Federal Life Insurance Kochi Spice Marathon – https://t.co/ngicBMf7fQ
Visit: https://t.co/plX0hWesKS#RunTodayFinishFearless #42K #RunAlongTheCoast pic.twitter.com/Luvm8yv839
കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിന് എന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. എല്ലാ വർഷവും കൂടുതൽ ആളുകൾ മാരത്തണില്‍ പങ്കെടുക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് മാരത്തണിന്‍റെ ബ്രാൻഡ് അംബാസഡർ കൂടിയായ താരം പറഞ്ഞു.മാരത്തണില്‍ എല്ലാ രണ്ടു കിലോമീറ്ററിലും വെള്ളവും മറ്റും നൽകും. മെഡിക്കൽ ട്രസ്റ്റിന്‍റെ ആംബുലൻസുകളും പാരാമെഡിക്കൽ ജീവനക്കാരും വൈദ്യസഹായത്തിനുണ്ടാകും. മത്സരം പൂർത്തിയാക്കുന്നവർക്ക് മെഡലുകൾ നൽകും.