ETV Bharat / bharat

ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 7 കുട്ടികൾ മരിച്ചു - SCHOOL BUS ACCIDENT IN MAHENDRAGARH - SCHOOL BUS ACCIDENT IN MAHENDRAGARH

മഹേന്ദ്രഗഡ് ജില്ലയിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഏഴ് വിദ്യാർഥികൾ മരിച്ചു. ജിഎൽപിഎസ് കനീന സ്‌കൂൾ ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്കാണ് പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു.

SCHOOL BUS OVERTURNS IN HARYANA  HARYANA BUS ACCIDENT  GLPS KANINA SCHOOL BUS OVERTURN  MAHENDRAGARH BUS ACCIDENT
Six Children Killed After School Bus Overturns In Haryana's Mahendragarh District
author img

By ETV Bharat Kerala Team

Published : Apr 11, 2024, 11:46 AM IST

മഹേന്ദ്രഗഡ് (ഹരിയാന) : മഹേന്ദ്രഗഡ് ജില്ലയിൽ സ്‌കൂൾ ബസ് മറിഞ്ഞു. അപകടത്തിൽ ഏഴ് കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കനീനയിലെ ജി എൽ പബ്ലിക് സ്‌കൂളിന്‍റെ സ്‌കൂൾ ബസ് മഹേന്ദർഗഡ് ജില്ലയിലെ ഉൻഹാനി ഗ്രാമത്തിന് സമീപം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അപകടത്തിൽ പെടുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡ്രൈവർക്ക് ബസ് നിയന്ത്രിക്കാനാകാതെ മരത്തിലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. ഏകദേശം 35 മുതൽ 40 വരെ കുട്ടികളാണ് ബസിലുണ്ടായിരുന്നത്, ഈദുൽ ഫിത്തർ ആയതിനാൽ സർക്കാർ അവധി ഉണ്ടായിരുന്നിട്ടും സ്‌കൂൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയപ്പെടുന്നു.

ALSO READ : ഉത്സവം കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്; കോട്ടയത്ത് ട്രെയിൻ തട്ടി വിദ്യാർഥികൾ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.