ETV Bharat / bharat

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം : ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന നടപടികളില്‍ നിന്ന് ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. ഹര്‍ജി നല്‍കിയത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന എൻജിഒ.

Election Commissioner Appointment  Supreme Court  Association for Democratic Reforms  Chief Justice of India
SC to hear plea of NGO on appointment of EC
author img

By ETV Bharat Kerala Team

Published : Mar 13, 2024, 6:54 PM IST

Updated : Mar 13, 2024, 7:08 PM IST

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കണ്ടെത്താനുള്ള പാനലിൽ നിന്ന് ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്യുന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. ഇക്കാര്യത്തില്‍ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന എൻജിഒ നല്‍കിയ ഹർജി മാർച്ച് 15 ന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ആരോഗ്യകരമായ ജനാധിപത്യം നിലനിർത്താൻ രാഷ്ട്രീയ, എക്‌സിക്യുട്ടീവ് ഇടപെടലുകളിൽ നിന്ന് തെരഞ്ഞെടുപ്പ് പാനൽ വിട്ടുനില്‍ക്കേണ്ടതുണ്ടെന്ന് ഹര്‍ജിയില്‍ എന്‍ജിഒ ചൂണ്ടിക്കാട്ടുന്നു (SC to Hear Plea of NGO on Appointment of EC).

മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ആണ് എന്‍ജിഒയ്‌ക്കുവേണ്ടി ഹാജരായത്. അദ്ദേഹം തന്‍റെ വാദങ്ങൾ ജസ്‌റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ഹർജി അടിയന്തരമായി ലിസ്‌റ്റ് ചെയ്യണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഹര്‍ജി വെള്ളിയാഴ്‌ച ലിസ്‌റ്റ് ചെയ്യുമെന്ന് കോടതി അറിയിച്ചത്. കേസ് വെള്ളിയാഴ്‌ച ലിസ്‌റ്റ് ചെയ്യുമെന്ന് ചീഫ് ജസ്‌റ്റിസിൽ നിന്ന് തനിക്ക് അറിയിപ്പ് ലഭിച്ചതായി ജസ്‌റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

ഹര്‍ജിയിലൂടെ, പാനലില്‍ നിന്ന് ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ സാധുതയെ എന്‍ജിഒ വെല്ലുവിളിക്കുകയും, ഇതുമായി ബന്ധപ്പെട്ട 2023 ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആന്‍റ് അദർ ഇലക്ഷൻ കമ്മീഷണർ നിയമത്തിലെ സെക്ഷൻ 7 സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്‌തു. ജനാധിപത്യം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഒരു വശമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും, രാജ്യത്ത് ആരോഗ്യകരമായ ജനാധിപത്യം നിലനിർത്തുന്നതിനും, തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ / എക്‌സിക്യുട്ടീവ് ഇടപെടലിൽ നിന്ന് അകറ്റി നിർത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പുതിയ നിയമത്തിന് കീഴിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ഘടന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമനത്തിൽ എക്‌സിക്യുട്ടീവിൻ്റെ അമിതമായ ഇടപെടലിന് തുല്യമാണെന്നും, ഇത് തെരഞ്ഞെടുപ്പ് പാനലിൻ്റെ സ്വാതന്ത്ര്യത്തിന് ഹാനികരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ നിയമന പ്രക്രിയയിൽ നിന്ന് ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കുന്നത് സുപ്രീം കോടതി 2023 മാർച്ചില്‍ പുറപ്പെടുവിച്ച വിധിയുടെ ലംഘനമാണെന്നും ഹർജിയിലുണ്ട്. നിയമന പ്രക്രിയയില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ നോമിനിയും എല്ലായ്‌പ്പോഴും 'നിർണായക ഘടകം' ആയിരിക്കുമെന്നതിനാൽ ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കുന്നത് സുപ്രീം കോടതിയുടെ വിധി നേർപ്പിക്കുന്നതായും ഹർജിയിലൂടെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടി.

പുതിയ നിയമം ഇങ്ങനെ : 1991 ലെ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമത്തിന് പകരമാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രസർക്കാർ പുതിയ നിയമം അവതരിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, തെരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയിൽനിന്ന് (Election Commissioners Appointment) സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കുന്നതാണ് പുതിയ നിയമം. ചീഫ് ജസ്‌റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയാകും സമിതിയിലുണ്ടാകുക. പ്രധാനന്ത്രിക്കും കേന്ദ്രമന്ത്രിക്കുമൊപ്പം ലോക്‌സഭ പ്രതിപക്ഷ നേതാവും സമിതിയിലുണ്ടാകും.

Also Read: തുടക്കം പോലെ മടക്കവും നാടകീയം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവച്ചു

പഴയ നിയമം പാതിവെന്ത പരുവത്തിലുള്ളതായിരുന്നുവെന്ന് ബില്ലിന്മേൽ പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞിരുന്നു. പഴയ നിയമത്തിൽ ഒഴിവാക്കിയ ചില ഭാഗങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോക്‌ഭയിലെ മൂന്നില്‍ രണ്ട് പ്രതിപക്ഷ അംഗങ്ങളും സസ്‌പെന്‍ഷനില്‍ പുറത്തുനില്‍ക്കവെയാണ് കേന്ദ്രം ബില്‍ പാസാക്കിയെടുത്തത്.

Last Updated : Mar 13, 2024, 7:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.