ETV Bharat / bharat

ഭരണഘടനയുടെ ആമുഖത്തിലുള്ള സോഷ്യലിസവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച് സുപ്രീം കോടതി; എതിര്‍ ഹര്‍ജികള്‍ തള്ളി - SC REJECTS PLEAS AGAINST SOCIALISM

'സോഷ്യലിസ്‌റ്റ്', 'സെക്കുലർ' എന്നീ രണ്ട് പദപ്രയോഗങ്ങൾ 1976-ൽ ഭേദഗതികളിലൂടെ കൊണ്ടുവന്നതാണെന്നും 1949-ൽ ഭരണഘടന അംഗീകരിച്ചത് മുതല്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി

supreme court  indian constitution  socialism and secularism  സുപ്രീം കോടതി
Representative Image (ETV Bharat,)
author img

By ETV Bharat Kerala Team

Published : Nov 25, 2024, 4:06 PM IST

ന്യൂഡല്‍ഹി: 1976-ൽ പാസാക്കിയ 42-ാം ഭേദഗതിയിൽ ഭരണഘടനയുടെ ആമുഖത്തിലുള്ള സോഷ്യലിസ്‌റ്റ്, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്‌തുള്ള ഹർജി സുപ്രീം കോടതി തള്ളി. 'സോഷ്യലിസ്‌റ്റ്', 'സെക്കുലർ' എന്നീ രണ്ട് പദപ്രയോഗങ്ങൾ 1976-ൽ ഭേദഗതികളിലൂടെ കൊണ്ടുവന്നതാണെന്നും 1949-ൽ ഭരണഘടന അംഗീകരിച്ചത് മുതല്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

മുൻ രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി ഉപാധ്യായ തുടങ്ങിയവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെന്‍റിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

1976-ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന 42-ാമത് ഭരണഘടനാ ഭേദഗതി പ്രകാരം 'സോഷ്യലിസ്‌റ്റ്', 'മതേതരത്വം', 'അഖണ്ഡത' എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി. അടിയന്തരാവസ്ഥ കാലത്ത് പാർലമെന്‍റ് എന്ത് ചെയ്‌താലും അത് എല്ലാം അസാധുവാണെന്ന് പറയാൻ കഴിയില്ലെന്നും വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

സോഷ്യലിസം കൊണ്ട് പ്രയോജനം ലഭിച്ചെന്ന് കോടതി

ഇന്ത്യയിലെ സോഷ്യലിസം എന്നത് മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമാണ്. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം പ്രാഥമികമായി ഒരു ക്ഷേമരാഷ്ട്രം എന്നാണ് അർഥമാക്കുന്നത്. രാജ്യത്തെ സോഷ്യലിസം സ്വകാര്യമേഖലയെ ഒരിക്കലും തടഞ്ഞിട്ടില്ല. നമുക്കെല്ലാവർക്കും സോഷ്യലിസത്തിന്‍റെ പ്രയോജനം ലഭിച്ചെന്നും ബെഞ്ച് പറഞ്ഞു.

സോഷ്യലിസം അർഥമാക്കുന്നത് സമത്വവും രാജ്യത്തിന്‍റെ സമ്പത്തും തുല്യമായി വിതരണം ചെയ്യണമെന്നാണെന്നും, പാശ്ചാത്യ രാജ്യങ്ങള്‍ സോഷ്യലിസത്തിന് നല്‍കുന്ന അർഥം നമ്മള്‍ എടുക്കേണ്ടതില്ലെന്നും ഹര്‍ജിക്കാര്‍ക്ക് മറുപടിയായി ജസ്‌റ്റിസ് ഖന്ന നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്‍റെ ‘മതേതരത്വം’ എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്നും അത് ഭേദഗതി ചെയ്യാനാകില്ലെന്നുമുള്ള സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.'മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് ഞങ്ങൾ പറഞ്ഞിട്ടുള്ള നിരവധി വിധിന്യായങ്ങൾ ഉണ്ട്. വാസ്‌തവത്തിൽ, ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന നിലയിൽ അതിന് ഭേദഗതി ചെയ്യാനാവാത്ത ഭാഗം എന്ന പദവി നൽകിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നിരവധി വിധിന്യായങ്ങളുണ്ട്, നിങ്ങൾക്ക് വേണമെങ്കിൽ അത് പരിശോധിക്കാം,' എന്ന് ജസ്‌റ്റിസ് ഖന്ന ഹര്‍ജിക്കാരോട് നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനയുടെ അടിത്തറയായി നാം കാണുന്ന മതേതരത്വവും സോഷ്യലിസവും ഭേദഗതി ചെയ്യാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Read Also: ഇന്ത്യ ഒരു മതേതര-സോഷ്യലിസ്‌റ്റ് രാജ്യം; ഭരണഘടനയുടെ അടിത്തറ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.