ETV Bharat / bharat

'ജാമ്യത്തിനായി പ്രതികൾ പൊലീസിന് ഗൂഗിൾ ലൊക്കേഷൻ പങ്കുവയ്‌ക്കേണ്ട': സുപ്രീം കോടതി - GOOGLE PIN LOCATION SHARING - GOOGLE PIN LOCATION SHARING

വിദേശ പ്രതികൾ ഇന്ത്യ വിടില്ലെന്ന് എംബസിയിൽ നിന്ന് ഉറപ്പ് വാങ്ങണമെന്ന ജാമ്യ വ്യവസ്ഥയിലും ഇളവ് നൽകി സുപ്രീം കോടതി ബെഞ്ച്.

GOOGLE PIN LOCATION SHARING  SUPREME COURT RULE  ജാമ്യ വ്യവസ്ഥ  ഗൂഗിൾ പിൻ ലൊക്കേഷൻ ഷെയറിങ്
Supreme Court (ANI)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 1:54 PM IST

ന്യൂഡൽഹി: ജാമ്യത്തിനായി പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ പൊലീസിന് കഴിയില്ലെന്ന് സുപ്രീം കോടതി. ജാമ്യം ലഭിക്കാൻ പ്രതികളുടെ ഗൂഗിൾ പിൻ ലൊക്കേഷൻ അന്വേഷണ അതോറിറ്റിയുമായി പങ്കുവെക്കണമെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് സുപ്രീം കോടതി തിങ്കളാഴ്‌ച വിധിച്ചു. പ്രതികളുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കാനും പ്രതിയുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും പൊലീസിനെ പ്രാപ്‌തരാക്കുന്ന ഈ ജാമ്യ വ്യവസ്ഥ ഇനി ഉണ്ടാകില്ലെന്ന് ജസ്‌റ്റിസ് അഭയ് എസ് ഓക്ക, ജസ്‌റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മയക്കുമരുന്ന് കേസിൽ പ്രതിയായ നൈജീരിയൻ പൗരൻ ഫ്രാങ്ക് വിറ്റസിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിന് ഉപാധികൾ നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ (എസ്എൽപി) പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണ ഉദ്യോഗസ്ഥന് കുറ്റാരോപിതരുടെ ലൊക്കേഷൻ ആക്‌സസ് ചെയ്യുന്നതിനായി ഗൂഗിൾ മാപ്പിൽ ഒരു പിൻ ഇടണമെന്ന ജാമ്യ വ്യവസ്ഥ ഒരു വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിക്കുന്നുണ്ടോയെന്ന് ബെഞ്ച് പരിശോധിച്ചു. തുടർന്ന് ജാമ്യത്തിനായി ഗൂഗിൾ പിൻ ഷെയറിങ് നിർബന്ധമാക്കിയതിനെ സ്വകാര്യതയെ മുൻനിർത്തി ബെഞ്ച് വിമർശിച്ചു.

വിദേശ പ്രതികൾ ഇന്ത്യ വിടില്ലെന്ന് എംബസിയിൽ നിന്ന് ഉറപ്പ് വാങ്ങണമെന്ന ജാമ്യ വ്യവസ്ഥയിലും സുപ്രീം കോടതി ഇളവ് വരുത്തി. ജാമ്യം അനുവദിക്കുന്നതിൻ്റെ ഉദ്ദേശ്യം തകർക്കുന്ന ജാമ്യ വ്യവസ്ഥകൾ പാടില്ലെന്നും ബെഞ്ച് പറഞ്ഞു.

2022ലാണ് ഡൽഹി ഹൈക്കോടതി നൈജീരിയൻ പൗരൻ ഉൾപ്പെട്ട കേസിലെ പ്രതികളോടും കൂട്ടുപ്രതികളോടും ഗൂഗിൾ മാപ്പിൽ പിൻ ഷെയർ ചെയ്യാൻ ഉത്തരവിട്ടത്. പ്രതികൾ എവിടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയാൻ വേണ്ടിയായിരുന്നു ഇത്. പ്രതികൾ ഇന്ത്യ വിടില്ലെന്നും വിചാരണക്കോടതിയിൽ ഹാജരാകുമെന്നും നൈജീരിയൻ ഹൈക്കമ്മീഷനിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

അതേസമയം വാദം കേൾക്കുന്നതിനിടെ, പ്രതികൾ തത്സമയ മൊബൈൽ ലൊക്കേഷൻ പങ്കിടണമെന്ന ജാമ്യ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ പിന്നിൻ്റെ പ്രവർത്തനം വിശദീകരിക്കാൻ സുപ്രീം കോടതി ഗൂഗിൾ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കേസിൽ കക്ഷിയാകുന്നതിൽ നിന്ന് ഗൂഗിൾ ഇന്ത്യയെ കോടതി ഒഴിവാക്കിയിരുന്നുവെങ്കിലും ഗൂഗിൾ പിന്നിൻ്റെ പ്രവർത്തനം വ്യക്തമാക്കാൻ ഗൂഗിൾ എൽഎൽസിയോട് കോടതി നിർദേശിച്ചിരുന്നു.

ഏപ്രിൽ 29 ന്, ഗൂഗിൾ എൽഎൽസിയിൽ നിന്നുള്ള സത്യവാങ്മൂലം അവലോകനം ചെയ്‌ത ശേഷം, ജസ്‌റ്റിസ് അഭയ് എസ് ഓക്ക സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം 'അമിതമാണെന്നും' കണ്ടെത്തി. ഈ ജാമ്യ വ്യവസ്ഥ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൻ്റെ പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ 21 പ്രകാരം, 'ജീവൻ്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും സംരക്ഷണം' എന്ന മൗലികാവകാശം പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണെന്നും കോടതി വ്യക്തമാക്കി.

എന്നാൽ പ്രതികളുടെ തത്സമയ ലൊക്കേഷൻ പങ്കിടാൻ അത്തരമൊരു വ്യവസ്ഥ സഹായിക്കുമെന്നായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് (എൻസിബി) വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്‌ജി) വിക്രംജീത് ബാനർജിയുടെ വാദം. പക്ഷേ ഇത് ജാമ്യ വ്യവസ്ഥയാക്കാൻ കഴിയില്ലെന്ന് ജസ്‌റ്റിസ് അഭയ് എസ് ഓക്ക ഊന്നിപ്പറഞ്ഞു. ഒരു പ്രതി ജാമ്യ വ്യവസ്ഥയായി ഗൂഗിൾ പിൻ ലൊക്കേഷൻ അന്വേഷണ ഉദ്യോഗസ്ഥനുമായി പങ്കിടണമോ, ഒരു വിദേശ പ്രതിക്ക് ജാമ്യം നൽകുന്നതിന് അവർ ഇന്ത്യ വിടില്ലെന്ന് എംബസിയിൽ നിന്ന് ഉറപ്പ് വാങ്ങാൻ വ്യവസ്ഥ ചെയ്യാമോ എന്നീ രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് കോടതി പരിഗണിച്ചത്.

ALSO READ: നീറ്റ് വിവാദത്തില്‍ സുപ്രീം കോടതിയ്‌ക്ക് പറയാനുള്ളത് ? ഇന്ന് പരിഗണിയ്‌ക്കുന്നത് ഇരുപതിലേറെ ഹര്‍ജികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.