ETV Bharat / bharat

റെയിൽവേ ബോർഡിന് പുതിയ ചെയർമാന്‍; സതീഷ് കുമാർ ചുമതലയേറ്റു - RAILWAY BOARD CHAIRMAN AND CEO

author img

By ETV Bharat Kerala Team

Published : Sep 1, 2024, 10:41 PM IST

റെയിൽവേ ബോർഡിന്‍റെ തലപ്പത്ത് സതീഷ് കുമാറിനെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ അപ്പോയിൻമെൻ്റ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയിരുന്നു.

INDIAN RAILWAYS  റെയിൽവേ ബോർഡ്  SATISH KUMAR  LATEST MALAYALAM NEWS
File photo of Satish Kumar (IANS)

ന്യൂഡൽഹി: റെയിൽവേ ബോർഡിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) സതീഷ് കുമാർ ചുമതലയേറ്റു. 2024 ഓഗസ്റ്റ് 31 - ന് വിരമിച്ച ജയ വർമ്മ സിൻഹയ്ക്ക് പകരമായാണ് സതീഷ് കുമാർ ചുമതലയേറ്റത്. സതീഷ് കുമാറിനെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ അപ്പോയിൻമെൻ്റ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.

34 വർഷത്തിലേറെയായി സതീഷ് കുമാർ റെയിൽവേയിൽ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയ്‌ക്ക് അദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും റെയിൽവേ ബോർഡ് പത്രക്കുറിപ്പിലൂടെ പറഞ്ഞു. 2022 നവംബർ 8 ന് അദ്ദേഹം നോർത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജരായി ചുമതലയേറ്റു.

ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഎൻഐടി) മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദവും, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓപ്പറേഷൻ മാനേജ്മെൻ്റിലും സൈബർ ലോയിലും ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. 1988 മാർച്ചിലാണ് ഇന്ത്യൻ റെയിൽവേയിൽ അദ്ദേഹം തൻ്റെ സേവനം ആരംഭിക്കുന്നത്.

Also Read: വിജയവാഡയിലെ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി, കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തിരിച്ചുവിടും; റദ്ദാക്കിയത് ഇവയൊക്കെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.