ഹൈദരാബാദ് : നഗരത്തില്‍ അത്തറിന്‍റെ മണം പരത്തി വിശുദ്ധ റംസാന്‍. ഉത്സവങ്ങളിലും വിവാഹ സീസണുകളിലും അത്തറിന് ആവശ്യക്കാരുണ്ടെങ്കിലും റംസാൻ മാസത്തിൽ വ്യത്യസ്‌ത സുഗന്ധം തേടിയെത്തുന്നവര്‍ ഏറെയാണ്. നൂറ്റാണ്ടുകളായി ചാർമിനാറിനു സമീപം നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
അഞ്ഞൂറിലധികം അത്തറുകൾ ഇവിടെ ലഭ്യമാണ്. ചില കടകൾ 150 വർഷമായി പ്രവർത്തിച്ചു വരുന്നു. നാലാം തലമുറക്കാരാണ് ഇപ്പോൾ ഇവിടങ്ങളില്‍ കച്ചവടം നടത്തുന്നത്.
1896 ൽ ബുർഹാൻപൂരിൽ നിന്ന് ഹൈദരാബാദിലേക്ക് കുടിയേറി, പഴയ പട്ടണത്തിൽ താമസമാക്കിയ രൺ ദാസിന്‍റെ പക്കല്‍ 500 ലധികം തരം അത്തറുകൾ ലഭ്യമാണ്. പ്രകൃതിദത്തമായ റെഡിമെയ്‌ഡ് അത്തറുകളും സിന്തറ്റിക് അത്തറുകളും ഇവിടെയുള്ള കടകളിൽ വില്‍പ്പനയ്‌ക്കുണ്ട്. 10 മില്ലി ലിറ്ററിന് 160 മുതൽ 4000 രൂപ വരെ വിലയുള്ള അത്തറുകൾ, ഈ ഉത്സവ സീസണിൽ വേഗത്തിലാണ് വിറ്റഴിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
റോസ്, മുല്ല തുടങ്ങി വിവിധയിനം പൂക്കള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന അത്തറുകൾക്ക് റമദാനിൽ ആവശ്യക്കാരേറെയാണ്. ഷമത്തുൽ ആംബർ, ഹിന, സഫ്രാൻ, ദഹനുൽ ഊദ്, ജന്നത്തുൽ ഫിർദൗസ്, മസ്‌മ, ഷാജഹാൻ, മന്ന, നായിബ്, ഹുപ്, ബക്കൂർ, മൊകല്ലത്ത്, ഖാസ്, ഇത്രേഗിൽ തുടങ്ങിയ അത്തറുകൾ വിപണിയിൽ സ്ഥാനം പിടിച്ച അത്തറുകളാണ്.
Also Read: റംസാനിലെ 'ഈത്തപ്പഴ' കിസ; വിൽപ്പനയിൽ ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് - Sale Of Dates During Ramadan
ചില അത്തറുകൾക്ക് 200 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അറബ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ദഹനാൽ ഊദിന് 2000 മുതൽ 6000 വരെയാകും. രത് കി റാണി, മസ്‌ക് റോസ്, ബ്ലാക്ക് മസ്‌ക്, വൈറ്റ് മസ്‌ക്, കൂൾ ബ്രീസ്, ജം ജം ഫ്ലവർ അത്തറുകൾ എന്നിവയാണ് ഏറ്റവും മുന്‍പില്‍. 3 മില്ലിക്ക് 3000 രൂപയോളമാണിവയ്‌ക്ക് വില.