മുംബൈ : ബോളിവുഡ് താരം സെയ്‌ഫ് അലി ഖാൻ ആശുപത്രിയില്‍ (Saif Ali Khan Hospitalised). പുതിയ ചിത്രത്തിന്‍റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പരിക്കേറ്റ്, നടന്‍ കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്‌പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് സെയ്‌ഫിനെ പ്രവശിപ്പിച്ചത്.
തിങ്കളാഴ്‌ച രാവിലെ 8 മണിയോടെയാണ് സെയ്‌ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെയ്‌ഫിന്‍റെ ഭാര്യ കരീന കപൂർ ഖാൻ അദ്ദേഹത്തിന്‍റെ അരികിലുണ്ട്. സെയ്‌ഫ് അലി ഖാന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. കാൽമുട്ടിലെ വേദനയെ തുടർന്ന് ഉടൻ ശസ്‌ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
അതേസമയം ജൂനിയർ എൻടിആര്‍, ജാൻവി കപൂര്‍ എന്നിവര്‍ക്കൊപ്പം 'ദേവര' എന്ന പാൻ ഇന്ത്യൻ ചിത്രത്തില്‍ സെയ്‌ഫ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതില്‍ അദ്ദേഹം വില്ലൻ വേഷമാണ് ചെയ്യുന്നത്. എന്നാല്‍ ഏത് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ പറ്റിയ പരിക്കാണ് ശസ്ത്രക്രിയയിലേക്ക് നീങ്ങിയത് എന്ന് വ്യക്തമല്ല.