ന്യൂഡൽഹി : 10 വർഷം കൊണ്ട് ഗ്രാമീണതലത്തിൽ ഭവന രഹിതര്‍ക്ക് സ്വന്തമായി വീട്, കുടിവെള്ള സൗകര്യം, വൈദ്യുതി എന്നിവ പൂർത്തീകരിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി ആവാസ് യോജനയിൽ 3 കോടി ജനങ്ങൾക്ക് വീട് നൽകി. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. ഗ്രാമീണതലത്തിൽ ഭക്ഷണ ലഭ്യതക്കുറവിനെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാൻ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി.
ആദിവാസി വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനും പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. 25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ച് നീക്കി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കും. ഗ്രാമീണതലത്തിൽ മികച്ച വിദ്യഭ്യാസം, തൊഴിൽ സാധ്യത എന്നിവ ഉറപ്പുവരുത്തിയെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.