മുംബൈ: ഇന്ന് വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 84.87 എന്ന നിലയിലെത്തി. സഞ്ജയ് മൽഹോത്രയെ പുതിയ ആർബിഐ ഗവർണറായി നിയമിച്ചതിന് ശേഷമുള്ള റിസർവ് ബാങ്കിന്‍റെ പണ നയ നിലപാടിൽ മാറ്റം വരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഇന്ത്യൻ രൂപയ്‌ക്ക് വിപണിയില്‍ തിരിച്ചടി നേരിട്ടത്.
ആഭ്യന്തര വിപണിയിലെ സമ്മര്‍ദവും യുഎസ് ഡോളറിന്‍റെ മൂല്യം കുതിച്ചുയരുന്നതും മൂലമാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്‍റര്‍ ബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ രൂപയുടെ മൂല്യം 84.87 ലാണ് വ്യാപാരം ആരംഭിച്ചത്, എക്കാലത്തെയും താഴ്ന്ന നിരക്കാണിത്. 2 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ചൊവ്വാഴ്‌ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 84.85 എന്ന നിലയിലെത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പുതിയ ആർബിഐ ഗവർണറിന്‍റെ നയങ്ങളും, 2025 ഫെബ്രുവരിയിൽ തന്നെ നിരക്ക് കുറച്ചേക്കുമെന്നും വിപണി പ്രതീക്ഷിച്ചതിന് ശേഷമാണ് ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്ന നിലയിലെത്തിയതെന്ന് ട്രഷറി മേധാവിയും ഫിൻറെക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ സർക്കാർ തിങ്കളാഴ്‌ച നിയമിച്ചിരുന്നു. ഇന്ത്യൻ രൂപയുടെ മന്ദഗതിയിലുള്ള വളർച്ചാ നിരക്കും ഉയർന്ന പണപ്പെരുപ്പവും എന്ന ഇരട്ട വെല്ലുവിളിയെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന സമയത്താണ് മൽഹോത്ര ആര്‍ബിഐ ഗവര്‍ണറായി എത്തുന്നത്.
മൂപ്പത്തിമൂന്ന് വര്‍ഷത്തിലേറെ നീളുന്ന കരിയറില്‍ വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ വകുപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പ് ഫിനാന്‍ഷ്യൽ സര്‍വീസസ് വകുപ്പില്‍ അദ്ദേഹം സെക്രട്ടറിയായിരുന്നു.
Read Also: വിപണി കീഴടക്കാൻ പ്രമുഖ കമ്പനികൾ: ഡിസംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്ന സ്‌മാർട്ട്‌ഫോണുകൾ