ETV Bharat / bharat

'ജാതി സെൻസസ് രാഷ്‌ട്രീയ ഉപകരണമാക്കരുത്'; ആർഎസ്എസ് നേതാവ് സുനിൽ അംബേക്കർ - SUNIL AMBEKAR ON CASTE CENSUS

ജാതി സെൻസസ് ഉപയോഗപ്പെടുത്തേണ്ടത് സമുദായങ്ങളോ ജാതികളോ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാത്രമെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനിൽ അംബേക്കർ.

ആര്‍എസ്‌എസ്‌ ജാതി സെന്‍സസ്  CASTE CENSUS IN INDIA  CASTE CENSUS  RSS ON CASTE CENSUS
SUNIL AMBEKAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 3, 2024, 11:59 AM IST

പാലക്കാട്: ജാതി സെൻസസ് രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനിൽ അംബേക്കർ. ഇത് രാഷ്ട്രീയത്തിനോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കോ അനാവശ്യമായി ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് സമൻവയ് ബൈഠക് സമാപന ദിനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുനിൽ അംബേക്കർ.

പിന്നാക്ക സമുദായത്തിൽ നിൽക്കുന്നവരുടെ പുരോഗതിക്കായി മാത്രം ജാതി സെന്‍സസ് പ്രയോജനപ്പെടുത്തണം. ജാതി സംബന്ധമായ വിഷയങ്ങൾ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ആർഎസ്എസ് നേരത്തെ തന്നെ ജാതി സെൻസസ് സംബന്ധിച്ച കാര്യത്തിൽ അഭിപ്രായം പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിയെ സംബന്ധിച്ച കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യേണ്ടത്. ജാതി സെൻസസ് ഉപയോഗപ്പെടുത്തേണ്ടത് ആ സമുദായങ്ങളോ ജാതികളോ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാത്രമാവണമെന്നും സുനിൽ അംബേക്കർ കൂട്ടിച്ചേര്‍ത്തു. അതേസമയം ഓഗസ്റ്റ് 31ന് പാലക്കാട് ആരംഭിച്ച ആർഎസ്എസ് സമൻവയ് ബൈഠക് ഇന്ന് (സെപ്‌റ്റംബർ 02) സമാപിച്ചു.

Also Read: മോഹൻ ഭാഗവതിന്‍റെ സുരക്ഷ ഇനി മോദിക്കും അമിത് ഷായ്‌ക്കും തുല്യം; എന്താണ് എഎസ്എൽ പ്രോട്ടോക്കോൾ എന്നറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.