ലക്‌നൗ: സമൂഹത്തിനും പൊതുക്ഷേമത്തിനും ഹിന്ദു ഐക്യം അനിവാര്യമാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ജാതിയുടെയും പ്രത്യയശാസ്ത്രത്തിൻ്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ദത്താത്രേയ പറഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ (ആർഎസ്എസ്) ദ്വിദിന അഖിൽ ഭാരതീയ കാര്യകാരി മണ്ഡല് ബൈഠകിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയുടെ വിഷയത്തിലും ദത്താത്രേയ പ്രതികരിച്ചു. 'ബംഗ്ലാദേശിൽ താമസിക്കുന്ന ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറേണ്ടതില്ല. ഹിന്ദുക്കൾ ഉൾപ്പെടെ അവിടെയുള്ള എല്ലാ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഇന്ത്യൻ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദു സമൂഹം അവിടെത്തന്നെ തുടരണമെന്നും കുടിയേറ്റം നടത്തരുതെന്നും ആർഎസ്എസ് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏത് സമുദായത്തിനും ഐക്യം അത്യാവശ്യമാണ്. ഇന്ന് പല മതക്കാരും പാർട്ടിക്കാരും അവരുടെ അനുഭവത്തിൽ നിന്ന് അത് മനസിലാക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും' ദത്താത്രേയ വ്യക്തമാക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിയമപരമായ നിയന്ത്രണം ആവശ്യമാണെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. 'സിനിമകളുടെ സർട്ടിഫിക്കേഷൻ ബോർഡ് പോലെ ഒടിടിയ്ക്കും സമാനമായ ഒന്ന് ആവശ്യമാണ്.
സാങ്കേതികവിദ്യ നമ്മുടെ ക്ലാസ് മുറികളിലും കിടപ്പുമുറികളിലും വരെ എത്തുന്ന കാലമാണ്. അത്കൊണ്ട് തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിയമവിധേയമായി നിയന്ത്രിക്കേണ്ടതുണ്ട്. സമൂഹത്തിൻ്റെ ക്ഷേമം കണക്കിലെടുത്താണ് ഇത്തരം നിയന്ത്രണം നടപ്പാക്കേണ്ടത്' എന്നും ദത്താത്രേയ പറഞ്ഞു.
Also Read:ക്ഷേത്രത്തില്‍ പരിപാടിക്കിടെ കത്തിക്കുത്ത്; 10 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു