പ്രയാഗ്‌രാജ് (യുപി): 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആത്മീയതയുടെയും സംസ്‌കാരത്തിന്‍റെയും നഗരമായ വാരണാസിയിൽ നിന്നും കുംഭമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. കുംഭമേള വിജയിപ്പിക്കാൻ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന് ഉത്തര്‍പ്രദേശ് സർക്കാർ വ്യക്തമാക്കി.
പരിപാടികള്‍ സുഗമമാക്കുന്നതിനും പരിസ്ഥിതി സൗഹാര്‍ദമാക്കുന്നതിനും രാഷ്‌ട്രീയ സ്വയംസേവക സംഘവും തയ്യാറെടുക്കുന്നുണ്ട്. കുംഭമേള പ്രകൃതി സൗഹൃദമാക്കുന്നതിനൊപ്പം, ഇവിടെ മാലിന്യം തടയുക എന്ന ലക്ഷ്യത്തോടെ ആർഎസ്‌എസ് താലി ജോല അഭിയാൻ നടത്തും. മഹാ കുംഭമേളയിൽ പ്രവർത്തിക്കുന്ന ഭക്ഷണ കേന്ദ്രങ്ങളിലേക്ക് പരിസ്ഥിതി സൗഹാര്‍ദമായ 15 ലക്ഷം പ്ലേറ്റുകളും 50,000 ബാഗുകളും ആര്‍എസ്‌എസ് സംഭാവന ചെയ്യും.
ജനുവരി 13ന് തുടങ്ങി ഫെബ്രുവരി 26ന് അവസാനിക്കുന്ന കുംഭമേളയ്ക്കായി രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് 40 കോടിയിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി, സംഗമത്തിന്‍റെ തീരത്തുള്ള വിവിധ ക്യാമ്പുകളിൽ കമ്മ്യൂണിറ്റി അടുക്കള സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം, നിരവധി ഭക്തർ പൂജാ സാമഗ്രികളും കൊണ്ടുവരും, പ്ലാസ്‌റ്റിക് ഉള്‍പ്പെടെയുള്ള പൂജാ സാമഗ്രികള്‍ കൊണ്ടുവരുമ്പോള്‍ മാലിന്യം കുറയ്ക്കുന്നതിനായി രാഷ്‌ട്രീയ സ്വയംസേവക സംഘം ഒരു പ്രത്യേക കാമ്പയിൻ നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ കാമ്പയിന്‍റെ കീഴിൽ, ഓരോ വീട്ടിൽ നിന്നും ഒരു പ്ലേറ്റും ഒരു ബാഗും ശേഖരിച്ചിട്ടുണ്ട്. രാജ്യമെമ്പാടും ആർഎസ്‌എസ് ഈ കാമ്പയിൻ ആരംഭിച്ചിരുന്നു. ആർഎസ്‌എസിന്‍റെ പരിസ്ഥിതി വിഭാഗത്തിലെ വിവിധ ടീമുകളെയാണ് ഈ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നത്. മതത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആര്‍എസ്‌എസ് വ്യക്തമാക്കി.
ഭക്തരെ പുഷ്‌പങ്ങള്‍ ചാര്‍ത്തി സ്വാഗതം ചെയ്യണമെന്ന് മൗലാന ഷഹാബുദ്ദീൻ റസ്‌വി
കുംഭമേളയ്ക്ക് വരുന്ന ഭക്തരെ പുഷ്‌പങ്ങള്‍ ചാര്‍ത്തി സ്വാഗതം ചെയ്യണമെന്ന് ബറേലിയിലെ ഓൾ ഇന്ത്യ മുസ്‌ലിം ജമാഅത്തിന്‍റെ ദേശീയ പ്രസിഡന്‍റ് മൗലാന ഷഹാബുദ്ദീൻ റസ്‌വി പ്രയാഗ്‌രാജിലെ മുസ്‌ലിങ്ങളോട് അഭ്യർഥിച്ചു.
കുംഭമേളയ്ക്ക് എത്തുന്ന ഭക്തർക്കും സന്യാസിമാർക്കും തന്‍റെ ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മഹാ കുംഭമേള സമാധാനത്തോടെയും ശാന്തതയോടെയും അവസാനിപ്പിക്കണം. പ്രയാഗ്‌രാജിലെ എല്ലാ മുസ്‌ലിങ്ങളും കുംഭമേളയ്ക്ക് വരുന്ന ഭക്തരുടെ മേൽ ഐശ്വര്യത്തിനും ഐക്യത്തിനും വേണ്ടി പൂക്കൾ വർഷിക്കണമെന്ന് മൗലാന അഭ്യർഥിച്ചു.
ഇസ്‌ലാം ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതമാണെന്ന് മൗലാന പറഞ്ഞു. പ്രവാചകൻ ഇസ്‌ലാമിനെ കുറിച്ച് നല്‍കിയ അധ്യാപനങ്ങള്‍ സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും അധ്യാപനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാ കുംഭമേളയ്ക്ക് മികച്ച ഒരുക്കങ്ങൾ നടത്തിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുന്നുവെന്നും മൗലാന പറഞ്ഞു.
Read Also: മഹാ കുംഭമേള സ്പെഷ്യൽ ട്രെയിൻ സര്‍വീസുകള്‍; തീയതിയും സമയവും അറിയാം