ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്ത് ലക്ഷം രൂപ പിഴയിട്ട് വ്യോമയാന ഡയറക്‌ടറേറ്റ്. റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്കുള്ള നഷ്‌ടപരിഹാരം നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ് നടപടി.
ഡിജിസിഎയുടെ വാര്‍ഷിക നിരീക്ഷ പദ്ധതിയുടെ ഭാഗമായി ജൂണില്‍ ഇവര്‍ കമ്പനിയില്‍ പരിശോധന നടത്തിയിരുന്നു. ഇതിലാണ് കമ്പനി ഗുരുതര വീഴ്‌ച വരുത്തിയതായി കണ്ടെത്തിയത്.
തുടര്‍ന്ന് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. കമ്പനി നല്‍കിയ മറുപടിയിലും നഷ്‌ടപരിഹാരം നല്‍കുന്നതില്‍ വീഴ്‌ചയുണ്ടായെന്ന് സമ്മതിച്ചു. തുടര്‍ന്നാണ് ഡിജിസിഎ പിഴ ചുമത്തിയത്.