ETV Bharat / bharat

റെയിൽവേ ചോദ്യപേപ്പര്‍ ചോര്‍ച്ച; മുൻ റിക്രൂട്ട്‌മെൻ്റ് ബോർഡ് ചെയർമാനടക്കമുള്ള പ്രതികള്‍ക്ക് തടവും പിഴയും

മുൻ റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് ചെയർമാൻ അടക്കമുള്ള പ്രതികള്‍ക്ക് തടവും, പിഴയും ശിക്ഷ. നിയമന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി പണം വാങ്ങിയതിനാണ് ശിക്ഷ.

author img

By ETV Bharat Kerala Team

Published : Jan 31, 2024, 12:18 PM IST

Question Paper Leakage  Railway Recruitment Board  ചോദ്യപേപ്പര്‍ ചോര്‍ച്ച  റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ്
Former Chairman of RRB Sentenced to Jail

ഹൈദരാബാദ്: റെയിൽവേ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുൻ റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് ചെയർമാൻ അടക്കമുള്ള പ്രതികള്‍ക്ക് തടവും, പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി. മുന്‍ ആര്‍ആര്‍ബി ചെയര്‍മാന്‍ സതേന്ദ്ര മോഹൻ, ഹസൻ-മംഗളൂരു റെയിൽവേ ഡെവലപ്‌മെൻ്റ് ബോർഡ് മുൻ സിഇഒ എ കെ ജഗന്നാഥം എന്നിവരടക്കമുള്ള പത്ത് പേരെയാണ് ശക്ഷിച്ചത്. 5 വർഷം കഠിനതടവും 7.87 ലക്ഷം രൂപ പിഴയുമാണ് ഹൈദരാബാദിലെ സിബിഐ കോടതി ശിക്ഷ വിധിച്ചത്(Former Chairman of RRB Sentenced to Jail).

2010 ൽ റെയിൽവേ ബോർഡ് അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ മാസ്‌റ്റർ, അസിസ്‌റ്റന്‍റ് ലോക്കോ പൈലറ്റ് തസ്‌തികകളിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇടനിലക്കാർ വഴി പ്രതികള്‍ മൂന്നര ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽ നിന്ന് പിരിച്ചെടുത്തതായാണ് കേസ് (RRB Question Paper Leakage).

പഠിച്ച് പരീക്ഷ എഴുതിയ ഉദ്യോഗാർഥികളോട് അനീതിയുണ്ടായെന്ന് പരാതി ഉയർന്നതോടെ 2010 ജൂൺ 15ന് സിബിഐ കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്ന് ആര്‍ആര്‍ബി ചെയര്‍മാനായിരുന്ന സതേന്ദ്ര മോഹൻ അടക്കമുള്ള പ്രതികളുടെ വീടുകളിലും ഓഫീസുകളിലും സിബിഐ നടത്തിയ പരിശോധനയിൽ 36.9 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. കേസന്വേഷണത്തിനിടെ 15 പേർ അറസ്‌റ്റിലാകുകയും നിരവധി പേർക്ക് ജാമ്യം ലഭിക്കുകയും ചെയ്‌തു. 2010 സെപ്‌തംബർ 13ന് തന്നെ സിബിഐ 15 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു.

Also Read: ടിഎസ്‌പിഎസ്‌സി ചോദ്യപേപ്പര്‍ അഴിമതി: ഉത്തരം പങ്കിട്ടത് ചാറ്റ് ജിപിടിയും ഇയര്‍ബഡ്‌സും ഉപയോഗിച്ച്; അന്വേഷണം ഊര്‍ജിതമാക്കി എസ്‌ഐടി

ഇരുവിഭാഗത്തിൻ്റെയും വാദം കേട്ടശേഷമാണ് ഇപ്പോള്‍ പത്ത് പ്രതികൾക്ക് അഞ്ച് വർഷം തടവും പിഴയും വിധിച്ച് സിബിഐ കോടതി വിധി പ്രസ്‌താവിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരെ വെറുതെ വിട്ടപ്പോൾ ഒരാൾ കേസ് നിലനിൽക്കെ തന്നെ മരിച്ചു. ഇടനിലക്കാരായ ജഗന്നാഥം ഷരീൻ കുമാർ, പി.അശോക് കുമാർ എന്നിവരും, ജഗന്നാഥം തിരുപ്പത്യ, എം ശേഷു നാരായണമൂർത്തി, വിവേക് ഭരദ്വാജ്, ശ്രീജൻ ജഗന്നാഥം, ശ്രീരാമ വിജയശങ്കർ എന്നിവരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.